ഗൃ​ഹ​നാ​ഥ​നെ കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം : ഭാ​ര്യ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഇ​രി​ങ്ങാ​ല​ക്കു​ട : ക​രൂ​പ്പ​ട​ന്ന​യി​ല്‍ ഗൃ​ഹ​നാ​ഥ​നെ കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന്​ തെ​ളി​ഞ്ഞു. ക​രൂ​പ്പ​ട​ന്ന മേ​പ്പു​റ​ത്ത് അ​ലി (65) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ സു​ഹ​റ​യെ (56) അ​ന്വേ​ഷ​ണ സം​ഘം അറസ്​​റ്റു ചെ​യ്തു. പാ​ലി​യേ​റ്റി​വ് കെ​യ​ര്‍ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ അ​ലി​യെ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ത​ലയ്​ക്കും വാ​രി​യെ​ല്ലി​നും ന​ട്ടെ​ല്ലി​നും പ​രി​ക്കേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ കി​ട​പ്പു​മു​റി​യി​ല്‍ ക​ണ്ട​ത്.

അ​ലി​യും സു​ഹ​റ​യും മാ​ത്ര​മാ​ണ്​ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്​. അ​ലി കു​ളി​മു​റി​യി​ല്‍ ത​ല​യ​ടി​ച്ച്‌​ വീ​ണ്​ പ​രി​ക്കേ​റ്റു​വെ​ന്നാ​ണ്​ സു​ഹ​റ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. അ​ലി​യു​ടെ ഖ​ബ​റ​ട​ക്കം ക​ഴി​ഞ്ഞ​യു​ട​ന്‍ തൃ​ശൂ​ര്‍ റൂ​റ​ല്‍ എ​സ്.​പി ജി.​പൂ​ങ്കു​ഴ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സു​ഹ​റ​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ല്‍ സു​ഹ​റ കു​റ്റം സ​മ്മ​തി​ച്ചു.

സം​ഭ​വ ദി​വ​സം രാ​ത്രി വ​ഴ​ക്കു​ണ്ടാ​വു​ക​യും ത​ന്നെ അ​ടി​ക്കാ​ന്‍ അ​ലി കൊ​ണ്ടു​വ​ന്ന വ​ടി പി​ടി​ച്ചു​വാ​ങ്ങി തി​രി​ച്ച്‌​ ത​ല​ക്ക്​ അ​ടി​ക്കു​ക​യും ചെ​യ്​​തു​വെ​ന്ന്​ സു​ഹ​റ ​പ​റ​ഞ്ഞ​താ​യി പോ​ലീ​സ്​ അ​റി​യി​ച്ചു. അ​ടി​കൊ​ണ്ട്​ വീ​ണ അ​ലി എ​ഴു​ന്നേ​റ്റ് ത​ന്നെ ആ​ക്ര​മി​ക്കു​മെ​ന്ന്​ ഭ​യ​ന്ന് വീ​ണ്ടും തു​ട​രെ അ​ടി​ച്ചെ​ന്നും സു​ഹ​റ പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച മ​ര​ത്ത​ടി ച​വ​ര്‍ കൂ​ന​യി​ല്‍ ഒ​ളി​പ്പി​ച്ച​ത്​ തെ​ളി​വെ​ടു​പ്പി​നി​ടെ ഇ​വ​ര്‍ പോ​ലീ​സി​ന് കാ​ണി​ച്ചു​കൊ​ടു​ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാക് അധീന കശ്മീരിലെ പ്രതിഷേധം : പാകിസ്ഥാൻ മൗലികാവകാശങ്ങൾ നിഷേധിക്കുന്നതിന്റെ ഫലം ; ഇന്ത്യ

0
ന്യൂഡൽഹി : പാക് അധീന കശ്മീരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ പാകിസ്ഥാന്റെ...

നെൻമാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

0
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള...

അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശം

0
ജിദ്ദ: അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ...

ഓപ്പറേഷൻ തൂഫാൻ : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായി...

0
തിരുവനന്തപുരം : ലഹരി മാഫിയയുടെ വേരറുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച...