തിരുവനന്തപുരം : തിരുവനന്തപുരത്ത് കിടപ്പ് രോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി. നെയ്യാറ്റിന്‍കര മണവാരി സ്വദേശി ഗോപിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയെയായിരുന്നു സംഭവം. വര്‍ഷങ്ങളായി കിടപ്പുരോഗിയാണ് ഗോപി.
ഭര്‍ത്താവിനെ പരിചരിക്കാനാകില്ലെന്ന് സുമതി മകനോട് പറഞ്ഞിരുന്നതായി പോലീസ് പറഞ്ഞു. ഇതാണ് കൊലപാതകത്തിന് കാരണം എന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഭര്‍ത്താവിന്റെ അവസ്ഥ കണ്ടുനില്‍ക്കാന്‍ കഴിയാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് പോലീസിന് സുമതി മൊഴി നല്‍കിയതായി സൂചനയുണ്ട്. കൊലപാതകത്തിന് ശേഷം അബോധാവസ്ഥയിലായ സുമതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.