പുതിയ ഐഫോൺ എസ്.ഇ 23,499 രൂപയ്ക്ക് സ്വന്തമാക്കാം ; കിടിലൻ ഓഫറുമായി ഫ്ലിപ്കാർട്ട്

For full experience, Download our mobile application:
Get it on Google Play

കഴിഞ്ഞ വർഷം ആപ്പിൾ വിപണിയിലെത്തിച്ച രണ്ടാം തലമുറ ഐഫോൺ എസ്ഇക്ക് ഫ്ലിപ്കാർട്ടില്‍  വലിയ വിലക്കിഴിവ്. 39,990 രൂപയ്ക്ക് ലോഞ്ച് ചെയ്ത എസ്.ഇയുടെ 64 ജിബി വകഭേദം അതിന്റെ പകുതിയോളം വിലയ്ക്കാണ് ലഭ്യമാവുക. എൻട്രി ലെവൽ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച അവസരമാണ് ഇതോടെ ലഭ്യമാകുന്നത്.

ഐഫോൺ 13 ലോഞ്ചിന് മുമ്പ് 32,999 രൂപയ്ക്ക് എസ്ഇ ലഭ്യമായിരുന്നു. എന്നാൽ ഓഫർ വിൽപ്പനയിൽ 24,999 രൂപയ്ക്ക് ലഭിക്കും. എന്നാൽ അതിനൊപ്പം 10 ശതമാനം ബാങ്ക് ഡിസ്കൗണ്ടും ചേരുന്നതോടെ ഫോണിന്റെ വില 23,499 രൂപയാകും. ആക്സിസ് ബാങ്ക് അല്ലെങ്കിൽ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് എസ്.ഇ വാങ്ങുമ്പോഴാണ് 1,500 രൂപ കൂടി കുറയുന്നത്.

ഐഫോൺ എസ്.ഇയുടെ 128 ജിബി വകഭേദത്തിന് 27,999 രൂപയായിരിക്കും വില. 4.7 ഇഞ്ച് മാത്രം സ്ക്രീൻ വലിപ്പമുള്ള എസ്.ഇ ചെറിയ ഫോണുകൾ താൽപര്യമുള്ളവർക്ക് ഏറ്റവും മികച്ച ചോയ്സാണ്. ആപ്പിളിന്റെ എ 13  ബയോണിക് ചിപ്പാണ് എസ്.ഇക്ക് കരുത്ത് പകരുന്നത്. 12 എം പിയുള്ള ബാക് കാമറ 7 എം പിയുള്ള മുൻകാമറയുമാണ് ഫോണിലുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...