ദുബായ്: നാദാപുരത്തെ യുവതി ദുബായിലെത്തിയ കുഞ്ഞിനെ ഭര്‍ത്താവിനു നല്‍കി കാമുകനൊപ്പം പോയി. ഭാര്യ കുഞ്ഞിനേയും ഭര്‍ത്താവിനെ ഏല്‍പ്പിച്ചശേഷം സുഹൃത്തിനൊപ്പം പോകുന്ന ദൃശ്യങ്ങള്‍ ഭര്‍ത്താവ് തന്നെയാണ് പകര്‍ത്തിയത്. ദൃശ്യങ്ങള്‍ സമുഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. കോഴിക്കോട് നാദാപുരം സ്വദേശിയായ യുവതി വാണിമേല്‍ സ്വദേശിയായ യുവാവിനൊപ്പം ദുബായിലേക്ക് ഒളിച്ചോടിയതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
കാമുകിക്കു വേണ്ടി കാമുകനാണ് വിസയും മറ്റു ചിലവുകളും നല്‍കിയത്. വിസയില്‍ കുട്ടിയുമായി ഗള്‍ഫിലെത്തിയ യുവതി തന്റെ ഭര്‍ത്താവിനെ വിളിച്ചുവരുത്തി കുട്ടിയെ ഭര്‍ത്താവിന് കൈമാറുകയായിരുന്നു. അതിനുശേഷമാണ് കാമുകനൊപ്പം പോയത്. ഭാര്യ കാമുകനൊപ്പം ഒളിച്ചോടുന്നതിന്റെ ദൃശ്യം ഭര്‍ത്താവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. കഴിഞ്ഞ ദിവസമാണ് രണ്ടര വയസുള്ള കുട്ടിയുമായി യുവതി ദുബായിലെത്തിയത്. ഭര്‍ത്താവിനെ വിളിച്ചു വരുത്തി കുഞ്ഞിനെ ഏല്‍പ്പിച്ച ശേഷം വാണിമേല്‍ മാപിലാക്കൂല്‍ സ്വദേശി ഫയാസിനൊപ്പമാണ് യുവതി പോയത്.