വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയുടെ ആൺസുഹൃത്ത് ; വെട്ടിപ്പരിക്കേല്‍പിച്ച് ഭര്‍ത്താവ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വീട്ടിൽ അതിക്രമിച്ച് കയറിയ ഭാര്യയുടെ ആൺസുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പിച്ച് ഭര്‍ത്താവ്. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. അരീക്കോട് സ്വദേശിയായ ലുഹൈബ് എന്ന യുവാവിനാണ് തലയില്‍ അടക്കം വെട്ടേറ്റത്. ചൊവ്വാഴ്ച പുലർച്ചയോടെയാണ് സംഭവം. യുവതിയും ഭർത്താവും മുറിയിൽ ഇരിക്കവെ ലുഹൈബ് വീടിനകത്തേക്ക് അതിക്രമിച്ച് കയറുകയായിരുന്നുവത്രേ. ശേഷം യുവതിയെ കയറിപ്പിടിച്ചു. ഇതോടെ പ്രകോപിതനായ ഭര്‍ത്താവ് വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതിന് പുറമെ മുറിയിലുണ്ടായിരുന്ന ടേബിള്‍ ഫാൻ കൊണ്ട് അടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തു. തലയ്ക്കുൾപ്പെടെ പരിക്കേറ്റ ലുഹൈബ് കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങിനെയാണ് – മൂന്ന് ദിവസം മുമ്പ് യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്നൊരു പരാതി ഭര്‍ത്താവ് പോലീസിന് നല്‍കിയിരുന്നു. സമൂഹ മാധ്യമത്തിലൂടെ ലുഹൈബുമായി പരിചയത്തിലായ യുവതി കൂട്ടുകാരിയുടെ വീട്ടിലേക്കാണെന്ന് പറഞ്ഞ് രണ്ട് വയസുള്ള കുഞ്ഞുമായി ലുഹൈബിന്‍റെ വീട്ടിലേക്ക് പോയതായിരുന്നു. ഇവിടെ നിന്ന് തിരിച്ച് വരാതിരുന്നതോടെയാണ് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയത്.

യുവതിയെ പിന്നീട് ലുഹൈബിന്‍റെ മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ഇവിടെ നിന്ന് പോലീസ് ഇടപെട്ട് യുവതിയെ തിരികെ വീട്ടിലേക്ക് അയച്ചു. ഇതിന് പിന്നാലെയാണ് ലുഹൈബ് വീട്ടില്‍ അതിക്രമിച്ച് കയറിയത്. ആക്രമണത്തെ തുടര്‍ന്ന് ലുഹൈബ് യുവതിയുടെ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഇതിന് പിന്നാലെ യുവതിയും ഇവിടെ നിന്ന് ഇറങ്ങി. നാട്ടുകാരാണ് പിന്നാട് ലുഹൈബിനെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചത്. ലുഹൈബിനും യുവതിയുടെ ഭർത്താവിനും എതിരെ താമരശ്ശേരി പോലീസ് വെവ്വേറെ കേസുകളെടുത്തിട്ടുണ്ട്. യുവാവ് സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർക്ക് ; സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം....

ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസിൽ അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍...

ഖർഗെക്കെതിരായ ജാത്യാധിക്ഷേപം ; ഇന്ന് കോൺ​ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം

0
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ജാതി അധിക്ഷേപം നേരിട്ടുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ...