Monday, April 21, 2025 1:32 pm

ഭാര്യയുടെ അനാശാസ്യം നിര്‍ത്തലാക്കണം യുവാവ് പോലീസില്‍ പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഭാര്യയും കാമുകനും തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന പരാതിയുമായി റെയില്‍വേ ഉദ്യോഗസ്ഥനായ കൊല്ലം സ്വദേശി. സ്വന്തം ഭാര്യയുടെ അനാശാസ്യം നിര്‍ത്തണം എന്നും തന്റെ കുടുംബം തകര്‍ക്കുന്ന വര്‍ക്കല സ്വദേശിക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് വിനോദ്. വാലന്റൈന്‍സ് ഡേയ്ക്ക് വര്‍ക്കല പാപ നാശം ലോഡ്ജില്‍ ഭാര്യ മുറിയെടുത്തത് അറിഞ്ഞ് സ്ഥലത്ത് എത്തിയ യുവാവ് അവിടെവച്ചു ഭാര്യയേയും കാമുകനെയും കയ്യോടെ പിടികൂടി. ലോഡ്ജില്‍ താന്‍ എത്തിയത് അറിഞ്ഞ് തന്റെ ഭാര്യ മുറിയില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു.

വര്‍ഷങ്ങളായി ഇവര്‍ തന്നെ ചതിക്കുകയായിരുന്നുവെന്നും യുവതിയുടെ ഭര്‍ത്താവ് വിനോദ് പറയുന്നു. സംഭവം നടക്കുമ്പോള്‍ സ്‌പെഷല്‍ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥനും, പ്രാദേശിക മാധ്യമ പ്രവര്‍ത്തകനും അവിടെ ഉണ്ടായിരുന്നുവെന്നും ഇവിടെ നിന്നും ഇവരെ രക്ഷപ്പെടുത്തിയത് മാധ്യമ പ്രവര്‍ത്തകന്‍ ആയിരുന്നുവെന്നും ഇയാള്‍ ആരോപിക്കുന്നു. ശ്യാം കുമാറിന്റെ കൈയ്യില്‍ പല ഓണ്‍ലൈന്‍ ചാനലുകളുടേയും ഐഡി കാര്‍ഡുകളും ചില മാധ്യമ സംഘടനകളുടെ കാര്‍ഡും ഉണ്ട്. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരനായ ഇയാള്‍ മാധ്യമ പ്രവര്‍ത്തകന്‍ എന്ന് പറഞ്ഞാണ് പോലീസില്‍ നിന്നും രക്ഷപ്പെട്ടതെന്നും യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു.

കഴിഞ്ഞ ഏറെ നാളുകളായി ഭാര്യയ്ക്ക് അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി നടത്തിവരുന്ന വര്‍ക്കല സ്വദേശിയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു. ഏതാനും വര്‍ഷങ്ങളായി ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇദ്ദേഹം ഭാര്യയെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. ഭാര്യയുടെ വാട്‌സപ്പ് ചാറ്റിങ്ങില്‍നിന്നുമാണ് ഇയാളെക്കുറിച്ചു മനസിലാക്കിയത്. തന്റെ ഭര്യയുടെ അശ്‌ളീല വീഡിയോകളും ഫോട്ടോകളും കാമുകന്‍ ശ്യാം ആലുക്കയുടെ കൈവശവും കൂട്ടുകാരുടെ കൈവശവും ഉണ്ടെന്നും അത് പിടിച്ചെടുത്ത് നശിപ്പിക്കണം എന്നും ഭര്‍ത്താവ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.

അക്കൗണ്ടില്‍ പണം ഇല്ലാത്ത കാരണം അനേഷിച്ചപ്പോള്‍ കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. കുടുംബ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും 10 വയസുകാരി മകളുടെ ഭാവിയും ഓര്‍ത്തിട്ടായിരുന്നു ഇതുവരെ ക്ഷമിച്ചത്. എന്നാല്‍ പരസ്യമായി കാമുകനൊപ്പം പോകാന്‍ തുടങ്ങിയതോടെ താന്‍ മാനസീകമായി തകരുകയായിരുന്നുവെന്നും വ്യക്തമാക്കിയ യുവാവ് താന്‍ ഏതേലും കാരണവശാല്‍ കൊല്ലപ്പെടുകയോ അസ്വഭാവിക മരണം ഉണ്ടാവുകയോ ചെയ്താല്‍ തന്റെ ഭാര്യയും കാമുകനും മാത്രമായിരിക്കും അതിന്റെ കാരണക്കാര്‍ എന്നും പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ

0
ന്യൂഡൽഹി: സുപ്രീംകോടതിക്കെതിരെ കടന്നാക്രമണം നടത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കാൻ...

പാചക വാതക സിലിണ്ടർ ചോർന്ന് തീ പിടിച്ചു

0
തിരുവനന്തപുരം : വിഴിഞ്ഞത്ത് പാചക വാതക സിലിണ്ടർ ചോർന്ന് തീ പിടിച്ചു....

മസാലദോശ കഴിച്ചതിനെതുടർന്ന് അസ്വസ്ഥതയുണ്ടായ മൂന്നുവയസ്സുകാരി മരിച്ചു

0
തൃശ്ശൂർ : മസാലദോശ കഴിച്ചതിനെത്തുടർന്ന് അസ്വസ്ഥതയുണ്ടായ മൂന്നുവയസ്സുകാരി മരിച്ചത് ഭക്ഷ്യവിഷ ബാധയെ...