മലയോര മേഖലയിൽ കർഷകരുടെ നട്ടെല്ലൊടിച്ച് വന്യമൃഗ ശല്യം ; കൃഷി അവസാനിപ്പിക്കാനൊരുങ്ങി കോന്നിയിലെ കര്‍ഷകര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : ദിവസങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിൽ ലഭിക്കുന്ന കാർഷീക വിളകൾ കാടിറങ്ങി എത്തുന്ന വന്യ മൃഗങ്ങൾ നശിപ്പിക്കുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ട ഗതികേടിലാണ്  കോന്നിയിലെ കർഷകർ.

മലയോര മേഖലയായ കോന്നിയിലെ സാധാരണക്കാരായ ജനങ്ങൾ കൃഷിയിലൂടെയാണ് കൂടുതലും ഉപജീവന മാർഗം കണ്ടെത്തുന്നത്. വാഴയും കപ്പയും കാച്ചിലും ചേനയുമെല്ലാം വിളവെടുപ്പിന് പാകമാകുന്നതിന് മുമ്പുതന്നെ വന്യ മൃഗങ്ങൾ നശിപ്പിച്ച് കളയുകയാണ്.

കാർഷീക ലോണുകളും മാറ്റ് വായ്‌പ്പകളും എടുത്താണ് ഇവരിൽ പലരും കൃഷി തുടങ്ങുന്നത്. കൃഷി ചെയ്ത് വിളകൾ വിറ്റു കിട്ടിയെങ്കിൽ മാത്രമേ എടുത്ത വായ്പകൾ കർഷകർക്ക് തിരിച്ചടക്കാൻ കഴിയുകയുമുള്ളൂ. എന്നാൽ വിളവെടുക്കാൻ പാകമാകുന്നതിന് മുമ്പ് തന്നെ കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിച്ച് കഴിഞ്ഞിരിക്കും. കോന്നി നിയോജക മണ്ഡലത്തിലെ തണ്ണിത്തോട്, അരുവാപ്പുലം, മലയാലപ്പുഴ, കലഞ്ഞൂർ, ഏനാദിമംഗലം, മൈലപ്ര തുടങ്ങി എല്ലാ പഞ്ചായത്തുകളിലേയും കർഷകർ കൃഷി പൂർണ്ണമായി അവസാനിപ്പിക്കേണ്ട  അവസ്ഥയിലാണ്.

ആന, കുരങ്ങ്, കാട്ടുപന്നി, മ്ലാവ്, കേഴ, തത്ത തുടങ്ങിയവയെല്ലാം ശല്യക്കാരായി തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് കുളത്തുമൺ നന്ദിയാട്ട് തോമസ് ജോസഫിന്റെ കൃഷിയിടത്തിൽ കാട്ടാനയുടെ ആക്രമണമുണ്ടായത്. വിളവെടുക്കാൻ പ്രായമായ എഴുപത്തിയഞ്ച് മൂടിലധികം വാഴയാണ് കാട്ടാനകൾ നശിപ്പിച്ച് കളഞ്ഞത്. കഴിഞ്ഞ മാസവും ഈ കൃഷിയിടത്തിൽ കാട്ടാനകൾ നാശം വിതച്ചിരുന്നു. തണ്ണിത്തോട്, കൊക്കാത്തോട് മേഖലകളിലും വന്യമൃഗശല്ല്യം രൂക്ഷമായി തുടരുകയാണ്.

വന്യമൃഗങ്ങൾ നശിപ്പിക്കുന്ന കാർഷീക വിളകൾക്ക് അർഹമായ നഷ്ട പരിഹാരം ലഭിക്കുന്നില്ല എന്ന പരാതി നിലനില്‍ക്കുകയാണ്. വനാതിർത്തികളിൽ വനം വകുപ്പ് സ്ഥാപിച്ച സൗരോർജ്ജ വേലികളിൽ പലതും പ്രവർത്തനക്ഷമമല്ല. കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര നടപടികൾ ഉണ്ടായില്ലെങ്കിൽ കൃഷി അവസാനിപ്പിക്കാനാണ് മലയോര മേഖലയിലെ കർഷകരുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....