കല്പറ്റ : രാഹുൽഗാന്ധി എം.പി. ഞായറാഴ്ച ജില്ലയിലെത്തും. വന്യമൃഗാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും. രാവിലെ 7.45-ന് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പയ്യമ്പള്ളി ചാലിഗദ്ദയിലെ അജീഷിന്റെ വീട്ടിലെത്തും. 8.10-ന് അവിടെനിന്ന് പാക്കത്തേക്ക് തിരിക്കും. 8.35 മുതൽ ഒമ്പതുവരെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനസംരക്ഷണസമിതി ജീവനക്കാരൻ പോളിന്റെ വീട്ടിൽ ചെലവഴിക്കും. ഒമ്പതിന് മൂടക്കൊല്ലിക്ക് തിരിക്കും. 9.55-ന് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂടക്കൊല്ലി പ്രജീഷിന്റെ വീട്ടിലെത്തും.
തുടർന്ന് കല്പറ്റ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിലേക്ക് തിരിക്കും. 10.50 മുതൽ 11.20 വരെ കല്പറ്റ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിൽ നടക്കുന്ന അസസ്‌മെന്റ് റിവ്യു മീറ്റിങ്ങിൽ പങ്കെടുക്കും. 11.50-ന് ഹെലികോപ്റ്റർമാർഗം കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരിക്കും.