പത്തനംതിട്ട : കാട്ടുപന്നിയും എലിയും കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു. ഇവരുടെ അതിക്രമം കാരണം കാര്‍ഷിക വിളകള്‍ കര്‍ഷകന് ലഭിക്കുന്നില്ല. കപ്പയാണ് ഇരുവരുടെയും പ്രിയ വിഭവം. കാച്ചില്‍, ചേന, മറ്റു കിഴങ്ങ് വര്‍ഗം എന്നിവ കഴിഞ്ഞാല്‍ വാഴയാണ് പ്രിയം. ഇവരുടെ രാത്രിയിലെ ആക്രമണം കാരണം കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു. പത്തനംതിട്ട ജില്ലയില്‍ ഏക്കര്‍ കണക്കിന് കൃഷി ഉണ്ടായിരുന്ന പലരും കൃഷി നിര്‍ത്തി. ലക്ഷകണക്കിന് രൂപയുടെ നഷ്ടം ഉണ്ടായ പല കര്‍ഷകരും മറ്റു മാര്‍ഗം തേടി പോകുന്നു.
കാടുകളില്‍ നിന്നും ആണ് പന്നികള്‍ നാട്ടില്‍ എത്തിയത്. റബര്‍ വില ഇടിഞ്ഞതോടെ റബര്‍ തോട്ടങ്ങളില്‍ കൃത്യമായ പരിചരണം ഇല്ല. അടിക്കാട് വളര്‍ന്നു. ഇവിടെ ആണ് പന്നികള്‍ കൂട്ടമായി ഉള്ളത്. പകല്‍ വിശ്രമം. രാത്രിയില്‍ വിളവു കൊയ്യല്‍. കൃഷി വകുപ്പോ സര്‍ക്കാരോ വ്യക്തമായ നിലയില്‍ ഇടപെടുന്നില്ല എന്ന് കര്‍ഷകര്‍ പറയുന്നു. ഇപ്പോള്‍ വിപണിയില്‍ ഉള്ള എലിവിഷം ഒന്നും പന്നി എലിയ്ക്ക് ഏശില്ല. വീര്യം ഇല്ലാത്ത എലിവിഷം വിറ്റ് വിതരണക്കാര്‍ കര്‍ഷകരെ പറ്റിക്കുന്നു. കര്‍ഷകര്‍ ഏറെ പ്രതിസന്ധിയില്‍ ആണ്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033