കനാൽ റോഡ് താവളമാക്കി കാട്ടുപന്നിയും തെരുവ് നായകളും

For full experience, Download our mobile application:
Get it on Google Play

കടമ്പനാട് : തുവയൂർ ജംഗ്ഷന് സമീപം കാടുപിടിച്ച കനാൽ റോഡ് മാലിന്യ കേന്ദ്രമായതോടെ കാട്ടുപന്നികളുടെയും തെരുവ് നായകളുടെയും താവളമായി. സമീപത്തെ സ്‌കൂളിലേക്കും ആശുപത്രിയിലേക്കുമുള്ള റോഡ് കൂടിയാണിത്. കനാൽ റോഡിന്റെ വശങ്ങളിലെ പൊന്തക്കാട്ടിലേക്ക് രാത്രികാലങ്ങളിൽ വാഹനങ്ങളിൽ മാലിന്യം തള്ളുന്നുണ്ട്. അറവുശാലകളിലെ മാംസാവശിഷ്ടങ്ങൾ, ഹോട്ടൽ മാലിന്യങ്ങൾ, പാഡുകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, മദ്യക്കുപ്പികൾ തുടങ്ങിയവ ചാക്കുകളിലാണ് ഇവിടെ കൊണ്ടുവന്ന് തള്ളുന്നത്. ഇവിടെ താവളമടിക്കുന്ന കാട്ടുപന്നികൾ രാത്രികാലങ്ങളിൽ സമീപ പ്രദേശത്തെ കൃഷികൾ നശിപ്പിക്കുന്നു. ചേമ്പും ചേനയും കപ്പയും മൂടോടെ കുത്തിമറിച്ചിടുകയാണെന്ന് കർഷകർ പറയുന്നു. മറ്റ് സ്ഥലങ്ങളിൽ നിന്ന് പിടികൂടുന്ന തെരുവ് നായകളെ വാഹനങ്ങളിലെത്തിച്ച് ഇവിടെ ഉപേക്ഷിക്കുന്നുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ തിന്നുന്ന നായകൾ പകൽ തുവയൂർ ജംഗ്ഷനിൽ അപകടമുണ്ടാക്കുന്നു. തിരക്കേറിയ കടമ്പനാട് – അടൂർ റോഡിൽ നായകൾ വാഹനങ്ങൾക്ക് കുറുകെ ചാടുന്നത് പതിവാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഖ്യാത ഗായിക എസ്. ജാനകിക്ക് ഇന്ന് അന്ത്യാഞ്ജലി ; മൈസൂരിലെ വീട്ടിൽ അന്ത്യവിശ്രമം

0
തിരുവനന്തപുരം: അന്തരിച്ച തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകിക്ക് വിട നൽകാനൊരുങ്ങി സംഗീതലോകം....

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവം ; എഡിജിപി അജിത് കുമാറിനെതിരായ...

0
തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എംആർ...

ദേവാൻഷ് ശൗര്യയുടെ മരണം ; ഡോക്ടർമാരെ ചോദ്യം ചെയ്യും ; മാനേജ്മെന്‍റും അന്വേഷണ പരിധിയിൽ...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പോലീസ് അന്വേഷണം തുടരുന്നു....

ഹോട്ടലിന് നേരെ ഗുണ്ടാ ആക്രമണം

0
എറണാകുളം: ആലുവയിൽ ഹോട്ടലിന് നേരെ ഗുണ്ടാ ആക്രമണം. സിഗരറ്റിന്റെ ഗുണനിലവാരത്തെ ചൊല്ലിയുള്ള...