വെള്ളരിക്കുണ്ട് : ചേമ്പ് പറിക്കാൻ കൃഷിയിടത്തിലെത്തിയ യുവാവിന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്. കേരള ദളിത്ഫ്രണ്ട് ജില്ലാ ജനറൽ സെക്രട്ടറി വെള്ളരിക്കുണ്ട് പാത്തിക്കര കരുവുള്ളടുക്കത്തെ സി.ആർ.രാജേഷിനാണ് പന്നിയുടെ കുത്തേറ്റ് ഇടതുകാലിന് മുറിവേറ്റത്. പ്ലാച്ചിക്കര വനപരിസരത്ത് നരമ്പച്ചേരിയിലെ കൃഷിയിടത്തിൽ കഴിഞ്ഞ ദിവസം മൂന്നുമണിയോടെയാണ് സംഭവം.
രാജേഷിന്റെ ബന്ധു ഇവിടെ പാട്ടത്തിനെടുത്ത സ്ഥലത്ത് കപ്പയും ചേമ്പും കൃഷിയിറക്കിയിട്ടുണ്ട്. അവിടെ ചേമ്പ് പറിക്കാൻ ഒരുങ്ങുന്നതിനിടയിലായിരുന്നു സംഭവം. ഇടതുകാലിന്റെ മുട്ടിനുതാഴെ വലിയ രണ്ട് മുറിവുണ്ട്. ഉടൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുത്രിയിൽ എത്തിച്ചു.