കൃഷിയിടത്തില്‍ കാട്ടുപന്നിയുടെ വിളയാട്ടം ; ആക്രമണത്തിൽ യുവാവിന് പരിക്ക്

For full experience, Download our mobile application:
Get it on Google Play

വെള്ളരിക്കുണ്ട്‌ : ചേമ്പ് പറിക്കാൻ കൃഷിയിടത്തിലെത്തിയ യുവാവിന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്. കേരള ദളിത്ഫ്രണ്ട് ജില്ലാ ജനറൽ സെക്രട്ടറി വെള്ളരിക്കുണ്ട് പാത്തിക്കര കരുവുള്ളടുക്കത്തെ സി.ആർ.രാജേഷിനാണ് പന്നിയുടെ കുത്തേറ്റ് ഇടതുകാലിന് മുറിവേറ്റത്. പ്ലാച്ചിക്കര വനപരിസരത്ത് നരമ്പച്ചേരിയിലെ കൃഷിയിടത്തിൽ കഴിഞ്ഞ ദിവസം മൂന്നുമണിയോടെയാണ് സംഭവം.

രാജേഷിന്റെ ബന്ധു ഇവിടെ പാട്ടത്തിനെടുത്ത സ്ഥലത്ത് കപ്പയും ചേമ്പും കൃഷിയിറക്കിയിട്ടുണ്ട്‌. അവിടെ ചേമ്പ് പറിക്കാൻ ഒരുങ്ങുന്നതിനിടയിലായിരുന്നു സംഭവം. ഇടതുകാലിന്റെ മുട്ടിനുതാഴെ വലിയ രണ്ട് മുറിവുണ്ട്‌. ഉടൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുത്രിയിൽ എത്തിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥി സമരത്തിന് ഐക്യദാര്‍ഢ്യ സദസ് : റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ്

0
കൊച്ചി : റാപ്പര്‍ വേടന്റെ നേതൃത്വത്തില്‍ എറണാകുളം പനമ്പള്ളി നഗറില്‍ സിജെപി...

കുട്ടികളുടെ ബുദ്ധിയെ അപമാനിക്കരുത് ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതെന്ന്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : മേഖലയിൽ സമഗ്ര പഠനം അവശ്യമെന്ന് വിദഗ്ധ സമിതി

0
കൽപറ്റ : കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ...

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം

0
കാസർകോട് : ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ...