തിരുവനന്തപുരം: തിരുവനന്തപുരം കുറ്റിച്ചലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ അമ്മയ്ക്കും മകൾക്കും പരുക്കേറ്റു. സി പി ഐ കുറ്റിച്ചൽ ലോക്കൽ കമ്മറ്റി അംഗവും കേരള മഹിളാസംഘം നേതാവുമായ അഡ്വ. മിനിക്കും മകൾ ദയയ്ക്കുമാണ് പരിക്കേറ്റത്. രാവിലെ ആറരയ്ക്ക് സ്കൂട്ടറിൽ കള്ളിക്കാട്ട് നിന്ന് കുറ്റിച്ചലിലേയ്ക്ക് വരുമ്പോൾ ദേവൻ കോട് ഭാഗത്ത് വെച്ചാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് കാട്ടുപന്നിയുടെ ആക്രമണം ; അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്
RECENT NEWS
Advertisment