റാന്നി : കീക്കൊഴൂരില്‍ വീണ്ടും കാട്ടുപന്നിശല്യം രൂക്ഷമായി കീക്കൊഴൂര്‍ കുന്നത്ത് ജോയികുട്ടിയുടെ ചേമ്പ്, തെങ്ങും തൈകള്‍ എന്നിവ കാട്ടുപന്നികൂട്ടം കഴിഞ്ഞ രാത്രി നശിപ്പിച്ചു. കഴിഞ്ഞ ആഴ്ചയില്‍ കൂനംതടം തടത്തില്‍ തമ്പി പാട്ടത്തിന് കൃഷി ചെയ്യ്തിരുന്ന പകുതി വിളവായ നൂറോളം മൂട് കപ്പ, ചേമ്പ് തുടങ്ങിയ കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നു .
വീണ്ടും കഴിഞ്ഞ ദിവസം ബാക്കിയുള്ള കപ്പ കൂടി ഇരുമ്പ് ഷിറ്റു കൊണ്ട് സൈഡില്‍ നിര്‍മ്മിച്ചിരുന്ന മറ തകര്‍ത്താണ് പന്നി ഉള്ളില്‍ പ്രവേശിച്ചത് പന്നി ശല്യം ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.