പുതുപ്പാടി : പുതുപ്പാടി കാക്കവയലിൽ കാട്ടുപന്നി ശല്യം രൂക്ഷമാവുന്നു. അമ്പലമുക്ക് പുതിയോട്ടിൽ ഇ.പി. ഗംഗാധരന്റെ ഒന്നേകാൽ ഏക്കറോളം വരുന്ന പാട്ട ഭൂമിയിലെ ഇരുനൂറ്റിയമ്പതോളം കപ്പത്തൈകളും അറുപതോളം നേന്ത്രവാഴകളും കാട്ടുപന്നികൾ നശിപ്പിച്ചു. ഇത് ആറാം തവണയാണ് പാട്ടത്തിനെടുത്ത ഈ കൃഷിഭൂമിയിൽ കാട്ടുപന്നി ശല്യമുണ്ടാവുന്നത്. ഇത്തവണ കൃഷി ചെയ്തതിൽ 450-ഓളം കപ്പത്തൈകളും 165-ഓളം വാഴകളും കാട്ടുപന്നികൾ നശിപ്പിച്ചതായി ഗംഗാധരൻ അറിയിച്ചു.
കാട്ടുപന്നി ശല്യം രൂക്ഷം : വ്യാപകമായി കൃഷി നശിപ്പിക്കുന്നു
RECENT NEWS
Advertisment