വരുന്നൂ ഇരുചക്രവാഹനങ്ങള്‍ക്കും എയർബാഗുകൾ

For full experience, Download our mobile application:
Get it on Google Play

റൈഡർ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ഇരുചക്രവാഹനങ്ങൾക്കായി ഒരു എയർബാഗ് വികസിപ്പിക്കാൻ പിയാജിയോ ഗ്രൂപ്പും ഓട്ടോലിവും സഹകരിക്കുന്നു. ഇരുചക്ര വാഹനങ്ങള്‍ക്കായി എയർബാഗുകൾ വികസിപ്പിക്കുന്നതിനുള്ള സംയുക്ത വികസന കരാറിൽ ഇരു കമ്പനികളും ഒപ്പുവച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി നൂതന സിമുലേഷൻ ടൂളുകൾ ഉപയോഗിച്ച് ഓട്ടോലിവ് പ്രാരംഭ ആശയങ്ങൾ വികസിപ്പിക്കുകയും പൂർണ്ണ തോതിലുള്ള ക്രാഷ് ടെസ്റ്റുകൾ നടത്തുകയും ചെയ്‍തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉൽപ്പന്നം കൂടുതൽ വികസിപ്പിക്കുന്നതിനും ആശയം വിപണിയില്‍ അവതരിപ്പിക്കുന്നതിനുമായി ഓട്ടോലിവ് പിയാജിയോ ഗ്രൂപ്പുമായി സഹകരിച്ച് പ്രവർത്തിക്കും. ഇരുചക്രവാഹനങ്ങൾ പ്രായോഗികവും ഉപയോഗിക്കാൻ എളുപ്പവുമാണെന്നും വ്യാപകമായ നഗരവൽക്കരണവും നഗര സാന്ദ്രതയും കാരണം കരുത്തു കൂടിയ ടൂ വീലറുകളുടെ ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇരു കമ്പനികളും പറയുന്നു. ഇന്ന് സ്‍കൂട്ടറുകളും മോട്ടോർസൈക്കിളുകളും എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം), എഎസ്ആർ (ആന്റി-സ്ലിപ്പ് റെഗുലേഷൻ) പോലുള്ള നൂതന സുരക്ഷാ സംവിധാനങ്ങളാൽ സജ്ജീകരിച്ചിരിക്കുന്നു.

ഇതിനൊക്കെ ഒപ്പം എയർബാഗുകൾ കൂടി ചേർക്കുന്നത് ഈ ദിശയിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതൽ ജീവനുകള്‍ രക്ഷിക്കാനും മൊബിലിറ്റിക്കും സമൂഹത്തിനും ലോകോത്തര ജീവൻ രക്ഷാ പരിഹാരങ്ങൾ നൽകാനും ഓട്ടോലിവ് പ്രതിജ്ഞാബദ്ധമാണെന്ന് ഓട്ടോലിവ് സിഇഒയും പ്രസിഡന്റുമായ മൈക്കൽ ബ്രാറ്റ് പറയുന്നു. 2030ഓടെ പ്രതിവർഷം 1,00,000 ജീവൻ രക്ഷിക്കുക എന്ന തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഇതെന്നും കമ്പനി പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...

തിരുവനന്തപുരത്ത് തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റുകളെന്ന് കണ്ടെത്തൽ ; പണമിടപാടുകൾ നടത്തുന്നത് വൻകിട ഹോട്ടലുകൾ

0
തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന്...