വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

For full experience, Download our mobile application:
Get it on Google Play

അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം വനപാലകർ വെട്ടി നശിപ്പിച്ചു. പ്ലാമല ഭാഗത്ത് താമസിക്കുന്ന കളരിക്കൽ ബേബിയുടെ നാലേക്കർ കൃഷിത്തോട്ടമാണ് ഞായറാഴ്ച ഉച്ചയോടെ വനപാലകർ വെട്ടിനശിപ്പിച്ചത്. പരിസ്ഥിതിലോല പ്രദേശമായി (ഇ.എഫ്.എൽ.) വിജ്ഞാപനംചെയ്ത സ്ഥലം നിയമവിരുദ്ധമായി കൈയേറി ചെയ്തിരുന്ന ഏലക്കൃഷിയാണ് നശിപ്പിച്ചതെന്ന് അടിമാലി ഫോറസ്റ്റ് റെയ്‌ഞ്ച് ഓഫീസർ പി.സി. രാജൻ പറഞ്ഞു. കൃഷി നശിപ്പിച്ചശേഷം ഏകദേശം അഞ്ചേക്കറോളം വനഭൂമി തിരിച്ചുപിടിച്ചിട്ടുണ്ട്. കൃഷിചെയ്ത ആൾക്കെതിരേ കേസെടുത്തതായും റെയ്ഞ്ച് ഓഫീസർ അറിയിച്ചു.

1999-ൽ പണംകൊടുത്തു വാങ്ങിയ കൃഷിഭൂമിയിലാണ് താൻ കൃഷിയിറക്കിയിരുന്നതെന്നും വിളവെടുപ്പിന് പാകമായ നാല് ഏക്കറോളം ഏലത്തോട്ടമാണ് വനപാലകർ അകാരണമായി വെട്ടിമാറ്റിയതെന്നും ബേബി പറയുന്നു. വനംമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകിയതായും ബേബി പറഞ്ഞു. ഈ ഭാഗത്ത് റിസർവ് വനം കൈയേറി കൃഷിചെയ്തുവരുന്നതായി വനംവകുപ്പ് പറയുന്നു. വന്യമൃഗങ്ങളുടെ സഞ്ചാരപാത തടസ്സപ്പെടുത്തുന്ന തരത്തിൽ വേലികെട്ടിയും വ്യാപകമായി കീടനാശിനികൾ വനത്തിൽ തളിച്ചും കടന്നുകയറ്റം ഉണ്ടായിട്ടുള്ളത് മനുഷ്യ- വന്യജീവി സംഘർഷം മേഖലയിൽ വർധിക്കാൻ കാരണമായിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...