നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി ഡോ. എം.കെ. റാമിന് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയ അന്വേഷണോദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യാത്തതിൽ രൂക്ഷവിമർശനം തുടർന്ന് ഹൈക്കോടതി. അന്വേഷണോദ്യോഗസ്ഥനായ ഡിവൈ.എസ്.പി. സുധീർ കല്ലൻ സർവീസിൽ തുടരുന്നത് ആഭ്യന്തരവകുപ്പിന്റെ സമ്പൂർണ പരാജയമാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വിമർശിച്ചു. അന്വേഷണത്തിന് ഉത്തരവിടുമെന്നും വ്യക്തമാക്കി. റാമിനെ നടപടിക്രമങ്ങൾ പാലിക്കാതെ അറസ്റ്റ് ചെയ്തതിനെതിരേ മാതാപിതാക്കൾ നൽകിയ ഉപഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജി ഉത്തരവിനായി മാറ്റി.

കേസ് പരിഗണിച്ചപ്പോൾതന്നെ ഡിവൈ.എസ്.പി. സർവീസിൽ തുടരുകയാണോയെന്ന് കോടതി ആരാഞ്ഞു. തുടരുന്നതായി അറിയിച്ചതിന് പിന്നാലെയായിരുന്നു കോടതിയുടെ രൂക്ഷവിമർശനം. സവർക്കറിനെക്കുറിച്ച് ചോദ്യം ചോദിച്ച അധ്യാപകനെയും തിരുവനന്തപുരം കോർപ്പറേഷനിൽ ഏതോ കത്ത് നൽകിയ ഉദ്യോഗസ്ഥയെയുമൊക്കെ ഉടൻ സസ്‌പെൻഡ് ചെയ്തു. വിജിലൻസിൽ പരാതി നിലനിൽക്കേ എ.ഡി.ജി.പി.യെ ഡി.ജി.പി.യാക്കി. എ.ഡി.ജി.പി. അജിത്കുമാറിനെ സസ്‌പെൻഡ് ചെയ്തു. എന്നിട്ടും വീഴ്ചവരുത്തിയെന്നു വ്യക്തമായ ഡിവൈ.എസ്.പി.യുടെ സസ്‌പെഷന്റെ കാര്യംവന്നപ്പോൾ സർക്കാർ ചട്ടത്തെക്കുറിച്ച് പറയുകയാണ്. ഇത് ഇരട്ടത്താപ്പാണ് -കോടതി പറഞ്ഞു.

തൂഫാനിൽ കുറച്ച് ആളുകളെ പിടിക്കുന്നുണ്ട്. ബാക്കിയെല്ലാം പക്ഷപാതപരമാണ്. ഉയർന്ന ഉദ്യോഗസ്ഥർ പറഞ്ഞതുകൊണ്ടാണ് അറസ്റ്റിൽ വീഴ്ചവരുത്തിയതെന്ന് നിങ്ങൾക്കറിയാം. ഈ പരിപാടി നടക്കില്ല -കോടതി വ്യക്തമാക്കി. നടപടിക്രമങ്ങൾ പാലിച്ച് പോലീസ് രണ്ടാമത് അറസ്റ്റ് ചെയ്ത ഡോ. റാം റിമാൻഡിലാണ്. ഡിവൈ.എസ്.പി.യെ കോടതി നേരത്തേ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...