തിരുവനന്തപുരത്ത് തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റുകളെന്ന് കണ്ടെത്തൽ ; പണമിടപാടുകൾ നടത്തുന്നത് വൻകിട ഹോട്ടലുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന് കണ്ടെത്തൽ. സാധാരണക്കാരെ മറയാക്കി വൻകിട ഹോട്ടലുകളാണ് പലയിടങ്ങളിലായി ചെയിൻ മാതൃകയിൽ തട്ടുകടകൾ നടത്തുന്നതെന്ന് പോലീസ് പരിശോധനയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം കുറവൻകോണം ഭാഗത്തുൾപ്പെടെ അനധികൃത കടകൾ പോലീസ് ഒഴിപ്പിച്ചിരുന്നു. അതേസമയം, ചിലയിടങ്ങളിൽ ഇത്തരം കടകൾ തിരികെവരുന്നുണ്ട്. നടപടികൾ ശക്തമായി തുടരാനാണ് അധികൃതരുടെ തീരുമാനം. കുറവൻകോണം മേഖലയിൽ നടത്തിയ പരിശോധനയിൽ കേവലം ഒരാൾക്ക് മാത്രമാണ് കച്ചവടം നടത്താനുള്ള ലൈസൻസ് ഉള്ളതെന്ന് കണ്ടെത്തി.

ഇവിടെ വാഹനങ്ങളിലും മറ്റും കാലങ്ങളായി കച്ചവടം നടത്തിയിരുന്നവർ അനധികൃതമായാണ് പ്രവർത്തിച്ചിരുന്നത്. ഇതിൽ പലരുടെയും യു.പി.ഐ. അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ലക്ഷങ്ങളുടെയും കോടികളുടെയും ഇടപാടുകളുടെ കണക്കുകളാണ് കണ്ടത്. ഇതെല്ലാം നഗരത്തിലും സമീപപ്രദേശങ്ങളിലുമുള്ള വൻകിട ഹോട്ടലുകളുടെ അക്കൗണ്ടുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...