പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി ടി പി രാമകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ല. വിഷയത്തില്‍ മാധ്യമങ്ങള്‍ തന്നെ ചോദ്യം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സിപിഐയുടെ നിലപാട് അവരോട് തന്നെ ചോദിക്കണമെന്നും കണ്‍വീനര്‍ വ്യക്തമാക്കി. എന്‍സിപി എല്‍ഡിഎഫില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നെന്നും ആ പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. നാഷണല്‍ ലീഗിന്റെ പരാതിയും ഉടന്‍ പരിശോധിക്കുമെന്നും അവരുടെ ആവശ്യവും മുന്നണിയുടെ മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗം വൈകിയതിനെ കുറിച്ചുള്ള ചോദ്യത്തിന് എല്‍ഡിഎഫ് എപ്പോള്‍ യോഗം ചേരണം ചേരണ്ട എന്ന് മുന്നണി തീരുമാനിക്കും എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. കടലില്‍ പോയ ആളുകളെ തിരിച്ചു കിട്ടാത്തത് എല്‍ഡിഎഫ് യോഗം ചേരാത്തത് കൊണ്ട് ആണോ എന്നും റേഷന്‍ പ്രശ്‌നം എല്‍ഡിഎഫ് യോഗം ചേര്‍ന്നാല്‍ പരിഹരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

ബിജെപിയുമായുള്ള ബന്ധം യുഡിഎഫ് തുടരുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. തൊഴിലുറപ്പ് പദ്ധതി ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യം വെച്ച് കൊണ്ടുവന്ന പദ്ധതിയാണ്. ഇന്ന് എല്ലാ കുടുംബങ്ങളും ഇത് ഏറ്റെടുത്തിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ ഇതിനുള്ള വിഹിതം വെട്ടിക്കുറച്ചു. അതിനെതിരായാണ് കഴിഞ്ഞ സര്‍ക്കാര്‍ പവര്‍ത്തിച്ചിരുന്നത്. എന്നാല്‍ എവിടെയും കോണ്‍ഗ്രസ് ഈ പദ്ധതിയെ എതിര്‍ക്കുന്നില്ല. ഇത് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കലാണ് എന്നും അദ്ദേഹം വമര്‍ശിച്ചു. എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി ആലപിച്ചതില്‍ പ്രതികരിച്ച അദ്ദേഹം കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്നെന്ന് കുറ്റപ്പെടുത്തി. കേരളത്തില്‍ വന്ദേമാതരം ആലപിക്കാതിരുന്നത് പ്രതിപക്ഷവും ഭരണകക്ഷിയിലെ ചില അംഗങ്ങളും ഉന്നയിച്ച എതിര്‍പ്പിനെ തുടര്‍ന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പഎംശ്രീ വിഷയത്തില്‍ അദ്ദേഹം മുന്‍ നിലപാട് തന്നെ ആവര്‍ത്തിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...