പന്തളം തെക്കേക്കരയില്‍ കാട്ടുപന്നി ശല്യം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം തെക്കേക്കരയില്‍ കാട്ടുപന്നി ശല്യം രൂക്ഷം. കൃഷിയിടത്തിൽമാത്രം ഒതുങ്ങിനിന്ന പന്നിയുടെ ശല്യം ഇപ്പോൾ യാത്രക്കാർക്കും ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്.
കടയ്ക്കാട് ഭാഗത്ത് പന്നിയിടിച്ച് ഓട്ടോറിക്ഷയുടെ മുൻഭാഗം തകർന്നത്, വീട്ടമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചത്, അമ്പലക്കടവിൽ കൃഷിയിടത്തിലേക്കിങ്ങിയ ഗൃഹനാഥനെ കുത്തിയത്, പന്തളം തെക്കേക്കരയിൽ കപ്പത്തോട്ടത്തിൽ നിന്ന കർഷകനെ കുത്തിപ്പരിക്കേൽപ്പിച്ചത്, പൈപ്പിടാൻ കുഴിയെടുക്കുന്നതിനിടയിൽ പന്നിയുടെ ആക്രമണത്തിൽ തൊഴിലാളിയുടെ കാഴ്ച നഷ്ടപ്പെട്ടത്‌ ഉൾപ്പെടെ ഒട്ടേറെ അപകടങ്ങളാണ് പന്നികാരണം ഉണ്ടായിട്ടുള്ളത്.

പന്തളത്തിനടുത്ത് കുരമ്പാല ഗ്രാമത്തിലെ രണ്ട്‌ കർഷകരാണ് കഴിഞ്ഞ ഒക്ടോബറിൽ പാടത്ത് വൈദ്യുതവേലിയിൽത്തട്ടി ഷോക്കേറ്റ് മരിച്ചത്. കൃഷിയിടത്തിലിറങ്ങിയ പന്നിയെ തുരത്താൻവേണ്ടി സ്ഥാപിച്ചതായിരുന്നു വൈദ്യുതവേലി. വനത്തിന്റെ അതിർത്തിയിൽനിന്ന് മുപ്പത് കിലോമീറ്ററിലധികം ദൂരമുള്ള പ്രദേശമാണെങ്കിലും കഴിഞ്ഞ അഞ്ചുവർഷമായി ഇവിടെ കാട്ടുപന്നികളുടെ ശല്യംകാരണം കർഷകർ പൊറുതിമുട്ടിയിരിക്കുകയാണ്. പന്തളം തെക്കേക്കരയിലെയും തുമ്പമണിലെയും പന്തളം നഗരസഭാപ്രദേശത്തെ കുരമ്പാലപോലെയുള്ള കാർഷികമേഖലകളിലെയും കർഷകർ പലരും കൃഷി ഉപേക്ഷിച്ചുതുടങ്ങിക്കഴിഞ്ഞു. പാടത്തും പറമ്പിലും ഒരു കൃഷിയും ചെയ്യാൻകഴിയാത്ത അവസ്ഥയാണിവിടെ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർക്ക് ; സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം....

ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസിൽ അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍...

ഖർഗെക്കെതിരായ ജാത്യാധിക്ഷേപം ; ഇന്ന് കോൺ​ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം

0
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ജാതി അധിക്ഷേപം നേരിട്ടുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ...