റാന്നി: കാട്ടു പന്നി ശല്യം മൂലം വീട്ടമ്മയുടെ ഉടമസ്ഥയിലുള്ള കൃഷി വ്യാപകമായി നശിച്ചു.ഉതിമൂട് വലിയകലുങ്ക് മരുതിമൂട്ടൽ ശ്രീദേവിയുടെ വക സംസ്ഥാനപാതക്ക് വശത്തുള്ള വീട്ടുമുറ്റത്ത് നിന്നിരുന്ന കപ്പയും ചേനയുമാണ് കഴിഞ്ഞ രാത്രിയിൽ കാട്ടുപന്നി നശിപ്പിച്ചത്. ശ്രീദേവിയുടെ വിദ്യാർത്ഥിയായ മകൻ അഭിജയചന്ദ്രൻ നട്ടു വളർത്തിയ കപ്പയുടെയും ചേനയുടെയും പച്ചക്കറികളുടെയും അരികിലെത്തി ദിവസവും അതിനു വെള്ളം ഒഴിച്ചും വളമിട്ടും സൂക്ഷിച്ച കൃഷിയാണ് ഒറ്റ രാത്രിൽ നമാവശേഷമായത്. രണ്ട് കുട്ടികളും വൃദ്ധ മാതാവുമായി കൈവശ ഭൂമിയിൽ ലയൺസ് ക്ലബ് വെച്ച് നൽകിയ വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്
കാട്ടു പന്നി കൃഷി നശിപ്പിച്ചു
RECENT NEWS
Advertisment