കൂട്ടത്തോടെയെത്തിയ കാട്ടുപന്നികള്‍ ആയിരത്തോളം മുട്ടക്കോഴി കുഞ്ഞുങ്ങളെ കടിച്ചു കീറി കൊന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൂട്ടത്തോടെയെത്തിയ കാട്ടുപന്നികള്‍ ആയിരത്തോളം മുട്ടക്കോഴി കുഞ്ഞുങ്ങളെ കടിച്ചു കീറി കൊന്നു. മാണിക്കല്‍ പഞ്ചായത്തില്‍ ശാന്തിഗിരിക്കു സമീപം തോപ്പില്‍ പൗള്‍ട്രി ഫാമിലെ മുട്ടക്കോഴി കുഞ്ഞുങ്ങളാണ് ചത്തത്. പ്രവാസിയും കൃഷിക്കാരനുമായ രഞ്ജിത്തും അരവിന്ദാക്ഷനും ചേര്‍ന്നു നടത്തുന്ന ഫാമില്‍ 6,000രത്തോളം കോഴിക്കുഞ്ഞുങ്ങള്‍ ഉണ്ട്. ‍ഇതില്‍ വില്പനയ്ക്ക് തയ്യാറായ 60 ദിവസം പ്രായമുള്ള ബിവി 380 ഇനത്തിലുള്ള കോഴിക്കുഞ്ഞുങ്ങള്‍ ആണ് ചത്തത്. ആറ് ലക്ഷത്തോളം വായ്പയെടുത്താണ് ഇവര്‍ ഫാം നടത്തുന്നത്. വായ്പ ഇനിയും തിരിച്ചടച്ചു തീര്‍ത്തിട്ടില്ല.

കോവിഡ് വ്യാപനത്തിന്റെയും മഴക്കെടുതിയുടെയും ‍പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ ശ്രമിക്കുമ്പോഴാണ് കാട്ടുപന്നികള്‍ നാശ നഷ്ടമുണ്ടാക്കിയത്. വായ്പ എങ്ങനെ തിരിച്ചടയ്ക്കും എന്ന ചിന്തയിലാണ് ഇവര്‍. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇതിനു മുന്‍പും സമീപ കൃഷിത്തോട്ടങ്ങളില്‍ പന്നിക്കൂട്ടമെത്തി നാശം വിതച്ചിട്ടുണ്ട്. മൃഗാശുപത്രിയില്‍ അറിയിച്ചെങ്കിലും വനം വകുപ്പ് അധികൃതരുമായി ബന്ധപ്പെടാനാണ് അവിടെ നിന്നു നിര്‍ദ്ദേശിക്കുന്നത്. ലക്ഷങ്ങളുടെ നഷ്ടം പരിഹരിക്കാന്‍ സഹായം തേടി ഇവര്‍ മാണിക്കല്‍ ഗ്രാമപഞ്ചായത്തിനെയും സമീപിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...