കാരശ്ശേരിയില്‍ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് കാരശ്ശേരിയില്‍ കിണറ്റില്‍ കുടുങ്ങിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. തടപ്പറമ്പ് അബ്ബാസിന്റെ വീട്ടിലെ കിണറ്റില്‍ കുടുങ്ങിയ കാട്ടുപന്നിയെയാണ് വെടിവെച്ച് കൊന്നത്. കാട്ടുപന്നിയുടെ ശല്യം രൂക്ഷമായ പ്രദേശമാണ് കാരശ്ശേരി.

കൃഷിനാശം മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടങ്ങളില്‍ പരാതി വര്‍ധിച്ച സാഹചര്യത്തില്‍ കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടുപന്നിയെ വെടിവെച്ചുകൊന്നത്.

കാരശ്ശേരി പഞ്ചായത്ത് അടക്കമുള്ള പ്രദേശങ്ങളില്‍ കാലങ്ങളായുള്ള കര്‍ഷകരുടെ ദുരിതമാണ് വന്യമൃഗങ്ങളുടെ ശല്യം. കൃഷിയിടങ്ങളില്‍ രാത്രികാലങ്ങളില്‍ കാവലിരുന്നാണ് കര്‍ഷകര്‍ ഇവയെ തുരത്തുന്നത്. ഇതോടെയാണ് നാട്ടുകാര്‍ പരാതി നല്‍കിയത്.

മൂന്നുദിവസം മുന്‍പ് പാലക്കാട് വടക്കഞ്ചേരിയില്‍ കിണറ്റില്‍ വീണ കാട്ടുപന്നിയെയും പരുതൂരില്‍ കൃഷി നശിപ്പിച്ച പന്നിയെയും വെടിവെച്ചുകൊന്നിരുന്നു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുവാദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

കര്‍ഷകര്‍ക്ക് വെടിവയ്ക്കാനുള്ള അനുമതി ലഭിക്കുന്നതിനായി തോക്ക് ലൈസന്‍സുള്ള കര്‍ഷകര്‍ സ്ഥലം റേഞ്ച് ഓഫിസര്‍ക്കോ ഡിഎഫ്ഒക്കോ പരാതി നല്‍കണം. വിഷം വെച്ചോ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചോ ഷോക്കടിപ്പിച്ചോ പന്നിയെ കൊല്ലാന്‍ അനുവാദമില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...