മേട്ടുപ്പാളയo: കല്ലാർ വനത്തിൽ ഒരു കാട്ടാനയെകൂടി വായിൽ പരുക്കുകളോടെ കണ്ടെത്തി. ഇതോടെ കേരള തമിഴ്നാട് അതിർത്തിയില്‍ പരുക്കേറ്റ് കണ്ടെത്തിയ ആനകളുടെ എണ്ണം രണ്ടായി. ചികില്‍സ നല്‍കുന്നതിനുള്ള ശ്രമം തുടങ്ങി.കല്ലാർ വനമേഖലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒറ്റയാന്‍ പരുക്കുകളോടെ നിലയുറപ്പിച്ചുള്ളതായി വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു. വിശദമായ പരിശോധനയിലാണ് പരുക്കേറ്റ ആനയെ കണ്ടെത്തിയത്. കാട്ടാനയുടെ വായിലാണ് പരുക്ക്. തീറ്റയെടുക്കാന്‍ കഴിയാത്തതിനാൽ ചികിത്സ നൽകണമെന്ന് വനംവകുപ്പ് നിര്‍ദേശിച്ചു. തുടർന്നാണ് കാട്ടാനയെ നിരീക്ഷിക്കാനും തിരച്ചിൽ നടത്താനും വനംവകുപ്പിന്റെ പ്രത്യേക സംഘം രൂപീകരിച്ചത്. ആനയ്ക്ക് മരുന്നുകളും ഗ്ലൂക്കോസും വേദനസംഹാരിയും നൽകാനും വെറ്ററിനറി ഡോക്ടർ ഉൾപ്പടെയുള്ള സംഘവും സജ്ജമാണ്, വനംവകുപ്പ് ആനക്കായി തിരച്ചിൽ ഊർജിതമാക്കി. മറ്റൊരു കൊമ്പനുമായുള്ള ആക്രമണത്തില്‍ ആനയ്ക്ക് പരുക്കേറ്റതാകാമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. രണ്ടാഴ്ച മുന്‍പ് വനാതിര്‍ത്തിയിലെ പുഴയോരത്ത് പരുക്കേറ്റ നിലയില്‍ മറ്റൊരാനയെ കണ്ടെത്തിയിരുന്നു. ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷിച്ചാണ് ചികില്‍സയും ഭക്ഷണവും ഉറപ്പാക്കിയിരുന്നത്.
കല്ലാർ വനത്തിൽ ഒരു കാട്ടാനയെകൂടി വായിൽ പരുക്കുകളോടെ കണ്ടെത്തി
RECENT NEWS
Advertisment