പെരുമാതുറയിലെ ബോട്ട് അപകടം ; രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ചു. ഷാനവാസും നിസാമുമാണ് മരിച്ചത്. 25 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. 8 പേരെ ഇനി രക്ഷിക്കാനുണ്ട്. വർക്കലയിൽനിന്നാണ് ഇവര്‍ മത്സ്യബന്ധനത്തിനായി പോയത്. ശക്തമായ കാറ്റിലാണ് ബോട്ട് മറിഞ്ഞത്. പരുക്കേറ്റവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചു.

മത്സ്യത്തൊഴിലാളികളും കോസ്റ്റൽപോലീസും രക്ഷാപ്രവർത്തനം നടത്തുകയാണ്. രക്ഷാപ്രവർത്തനത്തിനു കാലതാമസം ഉണ്ടായതായി ആരോപിച്ച് നാട്ടുകാർ പോലീസിനു നേരെ പ്രതിഷേധിച്ചു. ബോട്ടിൽ ഉണ്ടായിരുന്നവരെപറ്റി വ്യത്യസ്ത കണക്കുകളാണ് ലഭിക്കുന്നത്. 25പേർ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുമ്പോൾ 16പേർ ഉണ്ടായിരുന്നതായാണ് കോസ്റ്റൽ പോലീസ് പറയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എൽ നിനോ ഭീഷണിയിൽ കേരള തീരം

0
കൊച്ചി: കാലാവസ്ഥാ വ്യതിയാനവും ആഗോള പ്രതിഭാസമായ എൽ നിനോയും കേരളത്തിന്റെ മത്സ്യമേഖലയ്ക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റോഡ് സുരക്ഷ യോഗം ചേര്‍ന്നു ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്...

കുരുതിക്കളമായി പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാത : റോഡ്‌ നിര്‍മ്മാണത്തിലെ അപാകത പ്രധാന...

0
പത്തനംതിട്ട : കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍...

എൻ.ടി.എയിൽ വൻ അഴിച്ചുപണി ; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണൽ ടെസ്റ്റിങ് ഏജന്‍സിക്കെതിരെ നടപടി. 47...