ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയില്‍ പരിശോധന ശക്തമാക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണക്കാലത്തോട് അനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയില്‍ പരിശോധന ശക്തമാക്കി. കഴിഞ്ഞ നാലു ദിവസം നടന്ന പരിശോധനകളില്‍ 42 വ്യാപാര സ്ഥാപനങ്ങളില്‍ ക്രമക്കേട് കണ്ടെത്തി 1.08 ലക്ഷം രൂപ പിഴ ഈടാക്കിയതായി ലീഗല്‍ മെട്രോളജി ജില്ലാ ഓഫീസര്‍ കെ.ആര്‍. വിപിന്‍ അറിയിച്ചു. മുദ്ര പതിക്കാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് 24 വ്യാപാരികള്‍ക്കെതിരെയും നിയമപ്രകാരം ആവശ്യമായ രേഖപ്പെടുത്തല്‍ ഇല്ലാത്ത പായ്ക്കറ്റുകള്‍ വില്‍പനയ്ക്ക് പ്രദര്‍ശിപ്പിച്ചതിന് 14 വ്യാപാരികള്‍ക്കെതിരെയും പായ്ക്കറ്റില്‍ രേഖപ്പെടുത്തിയിരുന്ന വില തിരുത്തിയതിന് ഒരാള്‍ക്കെതിരെയും തൂക്കത്തില്‍ കുറച്ച് വില്‍പന നടത്തിയതിന് രണ്ടു വ്യാപാരികള്‍ക്കെതിരെയും കേസെടുത്തു.

ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ജോണ്‍ വി സാമുവലിന്റെ നിര്‍ദേശ പ്രകാരം ഈ മാസം ഒന്നിന് ആരംഭിച്ച പരിശോധനകള്‍ പലചരക്ക് കടകള്‍, പഴം, പച്ചക്കറി-മത്സ്യ മാര്‍ക്കറ്റുകള്‍, മൊത്തവ്യാപാര കേന്ദ്രങ്ങള്‍, സ്വര്‍ണക്കടകള്‍, ഗ്യാസ് ഏജന്‍സികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഗൃഹോപകരണ വില്‍പ്പനശാലകള്‍ തുടങ്ങി വിവിധ വ്യാപാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് തുടരുന്നു. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...