ചിറ്റാര്‍: കാട്ടാന ചരിഞ്ഞ നിലയില്‍ കണ്ടെത്തി. സീതത്തോട് ഗുരുനാഥന്‍ മണ്ണില്‍ മുക്കം പുത്തന്‍ പറമ്പില്‍ കലാധരന്റെ കൃഷിയിടത്തിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഏകദേശം 6 വയസ്സ് തോന്നിക്കും.
പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഡോക്ടര്‍മാര്‍ ലഭ്യമല്ലാത്തതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനോ മറവു ചെയ്യാനോ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇന്ന് ഡോക്ടര്‍ എത്തി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മാത്രമേ ജഡം മറവു ചെയ്യൂ എന്ന് വനംവകുപ്പ് അറിയിച്ചു. വയറ് വീര്‍ത്തതായി കാണപ്പെടുന്നുണ്ടെകിലും പുറമെ മുറിവുകളോ മറ്റോ ഇല്ല. പോസ്റ്റ്‌മോര്‍ട്ടം നടത്തിയാലേ മരണ കാരണം വ്യക്തമാകൂ.