തണ്ണിത്തോട് റോഡില്‍ യാത്രക്കാര്‍ക്ക് കൗതുകമായി കാട്ടാനയും കുട്ടിയും

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : തണ്ണിത്തോട് റോഡില്‍ കാടിറങ്ങി റോഡ്‌ മുറിച്ച് കടന്നുപോയ കാട്ടാനയും കുട്ടിയും വാഹന യാത്രക്കാര്‍ക്ക് കൗതുകക്കാഴ്ച സമ്മാനിച്ചു. തണ്ണിത്തോട് റോഡില്‍ കാട്ടാന ഇറങ്ങുന്നത് പതിവാണെങ്കിലും ഏറെ കാലത്തിന് ശേഷമാണ് ആനയും കുട്ടിയും യാത്രക്കാര്‍ക്ക് മുന്നിലെത്തിയത്. കല്ലാറിനക്കരെ വനത്തില്‍ നിന്നും ഇറങ്ങി വന്ന കാട്ടാനയും കുട്ടിയും മുണ്ടോന്‍മൂഴി പാലത്തിന് സമീപത്തായാണ് റോഡ്‌ മുറിച്ച് കടന്നത്. റോഡിലൂടെ പോയ വാഹന യാത്രികര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ആനയുടെയും കുട്ടിയുടെയും ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കാട്ടാനയും കുട്ടിയും കല്ലാറ്റിലെ വെള്ളത്തില്‍ ഇറങ്ങി കുളിയും കഴിഞ്ഞാണ് മടങ്ങിയത് എന്ന് യാത്രക്കാര്‍ പറയുന്നു. സാധാരണയായി ഒന്നിലധികം വരുന്ന ആനകൂട്ടത്തിനോടൊപ്പമായിരുന്നു ഇത്രയും ചെറിയ ആനകുട്ടിയെ കണ്ടിരുന്നത്.

കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന് സമീപം കല്ലാറില്‍ പിടിയാനയെ അവശനിലയില്‍ കാണപ്പെടുകയും പിന്നീട് ഇത് ചെരിയുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനോടൊപ്പമുണ്ടായിരുന്ന ആനക്കുട്ടിയെ പിന്നീട് ആരും കണ്ടിട്ടില്ല. വനം വകുപ്പ് നടത്തിയ തിരച്ചിലിലും ആനക്കുട്ടിയെ കണ്ടെത്തിയിരുന്നില്ല. ഈ സംഭവം നടന്നതിന് ഏറെക്കാലത്തിന് ശേഷമാണ് തണ്ണിത്തോട് റോഡില്‍ കാട്ടാനയും കുട്ടിയും യാത്രക്കാരുടെ ശ്രദ്ധയില്‍ പതിഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...