എറണാകുളം: പശുവിനെ അഴിക്കാന്‍ ചെന്ന വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു. മാമലക്കണ്ടം എളംബ്ലാശ്ശേരി ചപ്പാത്തില്‍ ഉള്ള നളിനിയെ(70)യാണ് കാട്ടാന ചവിട്ടിക്കൊന്നത്. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്.
പശുവിനെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള കൃഷിസ്ഥലത്ത് മേയാന്‍ വിട്ടിരുന്നു. പശുവിനെ അഴിക്കാന്‍ ചെന്ന സമയത്താണ് ആക്രമണം ഉണ്ടായത്. നളിനിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്.