കോന്നിയിൽ കറണ്ടു പോയാൽ മൊബൈൽ ടവറുകൾ പണിമുടക്കിൽ ; പ്രതിഷേധവുമായി പ്രദേശവാസികൾ

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ എലിമുള്ളുംപ്ലാക്കലിൽ വൈദ്യുതിമുടങ്ങിയാൽ മൊബൈൽ ടവറുകൾ പണിമുടക്കുന്നത് പതിവാകുന്നതായി നാട്ടുകാരുടെ പരാതി. കറണ്ടുപോയിട്ടുവന്നതിന് ശേഷമാണ് മൊബൈൽ സിഗ്നൽ തകരാറിലാകുന്നത്.

ഐഡിയ, വൊഡാഫോൺ, ബി എസ് എൻ എൽ തുടങ്ങിയ സിമ്മുകളാണ് കൂടുതലും ആളുകൾ ഉപയോഗിക്കുന്നത്. എലിമുള്ളുംപ്ലാക്കലിൽ നിന്നും ആവോലികുഴി ഭാഗത്തേക്ക് പോകുന്ന റോഡിലാണ് മൊബൈൽ ടവർ സ്ഥാപിച്ചിരിക്കുന്നത്. രാത്രികാലങ്ങളിലുണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് ശേഷമാണ് കൂടുതലും സിഗ്‌നൽ ലഭിക്കാത്തതെന്ന് നാട്ടുകാർ പറയുന്നു.

മൊബൈൽ ടവറുകളിലെ തകരാറാകാം ഇതിനുകാരണം എന്നും ജനങ്ങൾ ആരോപിക്കുന്നു. നിരവധി തവണ നാട്ടുകാർ അധികൃതരോട് പരാതിപ്പെട്ടിട്ടും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു. മൊബൈൽ ഇന്റർനെറ്റ് സംവിധാനങ്ങളും തകാറിലാകുന്നുണ്ട്. ഇത് ഓൺലൈൻ പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ പഠനത്തെയും സാരമായി ബാധിക്കുന്നുണ്ട്. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണം എന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...