അതിരപ്പിള്ളി: മലക്കപ്പാറയില്‍ ഫോറസ്റ്റ് സ്‌റ്റേഷനും കാറും കാട്ടാന തകര്‍ത്തു. പെരുമ്പാറ ഫോറസ്റ്റ് സ്‌റ്റേഷന്റെ ഒരു ഭാഗവും ബഷീര്‍ എന്നയാളുടെ കാറുമാണ് കാട്ടാനകള്‍ തകര്‍ത്തത്. മലക്കപ്പാറ മേഖലയില്‍ കാട്ടാന ഭീഷണി വര്‍ധിക്കുന്നതായി പരാതി ഉയരുകയാണ്. വെളുപ്പിനാണ് പെരുമ്പാറ ഫോറസ്റ്റ് ഓഫിസ് കെട്ടിടത്തിന് നേരെ ആക്രമണം നടന്നത് . വീടിന്റെ സിറ്റൗട്ടിന്റെ തിണ്ണ ചവിട്ടി പൊളിച്ചു. അധികൃതര്‍ പരിഹാരം കാണുന്നില്ലെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.
മലക്കപ്പാറയില്‍ ഫോറസ്റ്റ് സ്‌റ്റേഷനും കാറും കാട്ടാന തകര്‍ത്തു
RECENT NEWS
Advertisment