കൽപ്പറ്റ : വയനാട്ടിൽ വീണ്ടും കാട്ടാനയാക്രമണം. തോൽപ്പെട്ടി വന്യജീവി സങ്കേതത്തിനടുത്ത് വഴിയോര കച്ചവട സ്ഥാപനങ്ങൾ തകർത്തു. ഇന്ന് പുലർച്ചെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വഴിയോര കച്ചവടം നടത്തുന്ന മൂന്ന് കടകൾ പൂർണമായി നശിപ്പിച്ചു. ബാലൻ, കമല, കുട്ടപ്പൻ എന്നിവരുടെ കടകളാണ് നശിച്ചത്. കഴിഞ്ഞയാഴ്ച സുലൈമാൻ എന്നയാളുടെ കടയും കാട്ടാന നശിപ്പിച്ചിരുന്നു.
ഫോറസ്റ്റ് സ്റ്റേഷന്‍റെ തൊട്ടുമുൻപിലാണ് സംഭവമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാൻ വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്നുമാരോപിച്ച് പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് പ്രദേശവാസികൾ. സ്ഥിരം ശല്യക്കാരനായ ആനയെ മയക്കുവെടിവെച്ച് പിടികൂടുകയോ ഉൾക്കാട്ടിലേക്ക് തുരത്തുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.