ശബരിമല : പമ്പയില്‍ കാട്ടാനയുടെ ആക്രമണം. ആക്രമണത്തില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ബി മണിക്കുട്ടനാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. പമ്പ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിന് സമീപം ഞായറാഴ്ച പുലര്‍ച്ചെയോടെ ആയിരുന്നു കാട്ടാനയുടെ ആക്രമണം. പ്ലാന്‍റിന് സമീപം കാട്ടാന ഇറങ്ങിയെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മണിക്കുട്ടന്‍ ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തേക്ക് ചെല്ലുമ്പോഴാണ് ആന ആക്രമിക്കാന്‍ പാഞ്ഞടുത്തത്. ഓടിരക്ഷപ്പെടുന്നതിനിടെ താഴെ വീണുവെങ്കിലും ആനയുടെ ആക്രമണത്തില്‍ നിന്ന് മണിക്കുട്ടന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മാറുകയായിരുന്നു. വലതുകാലിന് പരിക്കേറ്റ ഇദ്ദേഹത്തെ പമ്പയിലെ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സ്വന്തം നാടായ ആലപ്പുഴയിലേക്കും കൊണ്ടുപോയി.
പമ്പയില്‍ കാട്ടാനയുടെ ആക്രമണം ; വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്
RECENT NEWS
Advertisment