പമ്പയില്‍ കാട്ടാനയുടെ ആക്രമണം ; വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

ശബരിമല : പമ്പയില്‍ കാട്ടാനയുടെ ആക്രമണം. ആക്രമണത്തില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ബി മണിക്കുട്ടനാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. പമ്പ സ്വീവേജ് ട്രീറ്റ്മെന്‍റ്​ പ്ലാന്‍റിന് സമീപം ഞായറാഴ്ച പുലര്‍ച്ചെയോടെ ആയിരുന്നു കാട്ടാനയുടെ ആക്രമണം. പ്ലാന്‍റിന് സമീപം കാട്ടാന ഇറങ്ങിയെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മണിക്കുട്ടന്‍ ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തേക്ക്​ ചെല്ലുമ്പോഴാണ് ആന ആക്രമിക്കാന്‍ പാഞ്ഞടുത്തത്. ഓടിരക്ഷപ്പെടുന്നതിനിടെ താഴെ വീണുവെങ്കിലും ആനയുടെ ആക്രമണത്തില്‍ നിന്ന് മണിക്കുട്ടന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മാറുകയായിരുന്നു. വലതുകാലിന് പരിക്കേറ്റ ഇദ്ദേഹത്തെ പമ്പയിലെ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സ്വന്തം നാടായ ആലപ്പുഴയിലേക്കും​ കൊണ്ടുപോയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...