കോതമംഗലം : കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും കാട്ടാനയുടെ ജഡം പെരിയാറിലൂടെ ഒഴുകിയെത്തി. നേര്യമംഗലം ഭാഗത്താണ് കാട്ടാനയുടെ ജഡം പെരിയാറിലൂടെ ഒഴികിപ്പോകുന്നത് കണ്ടത്. മലവെള്ളത്തില്‍ ഒഴുകിവരുന്ന തടി പിടിച്ചെടുക്കാന്‍ നേര്യമംഗലം പാലത്തില്‍ കൂടിയവരാണ് ആനയുടെ ജഡം കണ്ടത്. ആറ് വയസ് പ്രായമുള്ള കുട്ടിയാനയുടെ ജഡമാണെന്നാണ് വനംവകുപ്പിന്റെ നിഗമനം. ആനക്കുട്ടി ശക്തമായ ഒഴുക്കില്‍ പെട്ടതാവാം എന്നാണ് കരുതുന്നത്. ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ ഭാഗത്തേക്ക് ഒഴുകുന്ന ആനയുടെ ജഡം കരയ്ക്കു കയറ്റാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്സും വനംവകുപ്പ് ഉദ്യോഗസ്ഥരും.
പെരിയാറിലെ വെള്ളപ്പാച്ചിലില്‍ കാട്ടാനയുടെ ജഡവും
RECENT NEWS
Advertisment