കുളത്തുമണ്ണില്‍ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ; ഭീതിയില്‍ ഒരു ഗ്രാമം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി കുളത്തുമണ്ണില്‍ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം. മണ്ണില്‍ വീട്ടില്‍ ഷിബുവിന്റെ റബ്ബര്‍ തോട്ടത്തിലാണ് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിട്ടുള്ളത്‌. ഇന്നലെ  വൈകുന്നേരത്തോടെയാണ് ഏഴ് ആനകള്‍ ജനവാസ മേഖലയില്‍ എത്തിയത്. കല്ലേലി വനത്തില്‍ നിന്നും കുളത്തുമണ്ണിലെ ജനവാസ മേഖലയിലേക്ക് കടന്ന ആനകള്‍ റബ്ബര്‍ തോട്ടത്തില്‍ നിലയുറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പാടം ഫോറസ്റ്റ് സ്റ്റേഷന്‍ അധികൃതരെ വിവരം ധരിപ്പിക്കുകയും ഇവര്‍ സ്ഥലത്ത് എത്തി ആനയെ കാടുകയറ്റി വിടുകയുമായിരുന്നു. മുമ്പ് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ ഭാഗത്താണ് കാട്ടാനകള്‍ കൂട്ടമായി എത്തിയത്.

കഴിഞ്ഞ കുറച്ചുകാലങ്ങളായി ആനകള്‍ ഈ പ്രദേശത്ത് നിന്നും മാറാതെ പതിവായി കൃഷി സ്ഥലങ്ങളിലേക്ക് എത്തുകയും നാശം വിതയ്ക്കുകയും ചെയ്യുന്നുണ്ട്. ജനവാസമേഖലയിലെ വനാതിര്‍ത്തിയില്‍ സൗരോര്‍ജ്ജ വേലികള്‍ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും നാളിതുവരെയായി നടപ്പായിട്ടില്ല. കല്ലേലിയില്‍ മുന്‍ ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ  വീടിന് സമീപവും കാട്ടാന എത്തിയിരുന്നു. മുമ്പ് ആനകളെ കാട്ടിലേക്ക് കയറ്റി വിട്ടിരുന്നു എങ്കിലും ഇപ്പോള്‍ വീണ്ടും കാടിറങ്ങി എത്തുന്ന കാട്ടാനകള്‍ പ്രദേശത്ത് നിന്നും മാറാത്ത സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....