കോന്നി : കോന്നി പഞ്ചായത്തിലെ വേങ്ങത്തടിക്കൽ, മൂന്ന് മുക്കിനാൽ പ്രദേശങ്ങളിൽ കഴിഞ്ഞരാത്രി കാട്ടാനക്കൂട്ടം ഇറങ്ങി കൃഷികൾ വ്യാപകമായി നശിപ്പിച്ചു. മുല്ലശ്ശേരിയിൽ റ്റി. രാജേന്ദ്രൻനായരുടെ 450 മൂട് ഏത്തവാഴ, 300 റബ്ബർ തൈകൾ എന്നിവയാണ് നശിപ്പിച്ചത്. ആദ്യമായിട്ടാണ് പയ്യനാമണ്ണിനോട് അടുത്ത് കിടക്കുന്ന ജനവാസമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങുന്നത്. വനപാലകർ എത്തി കാർഷികവിളകളുടെ നഷ്ടം കണക്കാക്കി. നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ. റബ്ബർതൈ ഒരുമാസം മുൻപാണ് നട്ടത്. കാർമലയിൽ കാട്ടാനയുടെ ശല്യം സ്ഥിരം സംഭവമാണ്. വൈക്കത്ത് ദീപുവിന്റെ കൃഷിയിടത്തിലെ തെങ്ങും, കമുകും രണ്ടാഴ്ച മുൻപ് നശിപ്പിച്ചിരുന്നു. ചേരിക്കൽ പ്രദേശത്തും കാട്ടാനയുടെ വിളയാട്ടമുണ്ടായി. താവളപ്പാറയിലെ ജ്യോതിഷിന്റെ വീട്ടിൽ ഈവർഷം രണ്ടുതവണ കാട്ടാന കൃഷി നശിപ്പിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























