തണ്ണിത്തോട് കല്ലാറ്റിൽ അവശനിലയിൽ കാട്ടാന : ചികിത്സാ നൽകാൻ കഴിഞ്ഞില്ല

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് മൂഴിയിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാനയ്ക്ക് ചികിത്സാ നൽകാൻ വനം വകുപ്പ് ഉദ്യോഗസ്ഥരും വനംവകുപ്പ് വെറ്റിനറി സർജ്ജനും അടങ്ങുന്ന സംഘം തിരച്ചിൽ നടത്തിയെങ്കിലും ആനയെ കണ്ടെത്താൻ കഴിഞ്ഞില്ല. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആണ് ആനയെ ആദ്യം കണ്ടത് എങ്കിലും പിന്നീട് ഇത് കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വനത്തിൽ പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയോളമായി പിടിയാന കല്ലാറ്റിലും പരിസരങ്ങളിലുമായി ചുറ്റി തിരിയുന്നുണ്ട്.

ഇതിനെ തുടർന്ന് കോന്നി വെറ്റിനറി സർജ്ജൻ ഡോ.ജെയ്സൺ ന്റെ നേതൃത്വത്തിൽ തണ്ണിത്തോട്, കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷനുകളിലെ വനപാലകർ സംയുക്തമായി തെരച്ചില്‍ നടത്തി. എന്നാൽ വനത്തിലേക്ക് കയറിയ കാട്ടാനയെ കണ്ടെത്താൻ സാധിച്ചില്ല. കഴിഞ്ഞ ദിവസം തണ്ണിത്തോട് അള്ളുങ്കൽ ഭാഗത്ത് ആനയെ കണ്ടതായി പറയുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കല്ലാറ്റിൽ ഇറങ്ങുന്ന ആന ഏറെ നേരം കഴിഞ്ഞായിരുന്നു തിരികെ വനത്തിൽ കയറിയിരുന്നത്. ആനയെ കണ്ടെത്തിയാൽ മാത്രമേ ചികിത്സ നൽകാൻ കഴിയു എന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് കോർപറേഷന്‍റെ സിറ്റി സൈക്കിൾ പദ്ധതി അവതാളത്തിൽ

0
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കാന്‍ കോടിക്കണക്കിന് രൂപ...

ഉപാധികൾ സമ്മതിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ

0
ടെഹ്റാൻ: ഇറാൻ സന്നദ്ധത അറിയിച്ചിട്ടും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ തീരുമാനമായില്ല....

ബഹ്‌റൈനിൽ വീട്ടിലെ ബാത്ത് ടബ്ബിൽ വെള്ളത്തിൽ വീണ് മലയാളി ബാലൻ മരിച്ചു

0
മനാമ: ബഹ്‌റൈനിൽ വീട്ടിലെ ബാത്ത് ടബ്ബിൽ വെള്ളത്തിൽ വീണ് മലയാളി ബാലൻ...

കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം

0
കോഴിക്കോട്: കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം. പെരുവഴിക്കടവ് പള്ളിയറക്കൽ...