കോന്നി : കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേര്‍ക്ക് പരുക്ക്. സി പി ഐ കോന്നി മണ്ഡലം കമ്മറ്റിയംഗം സലാം മൻസിലിൽ സജീവ് റാവുത്തറിനും സുഹൃത്ത് രാജേന്ദ്രൻ നായർക്കുമാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം പൂമരുതിക്കുഴി മഠത്തിലേത്ത് റോഡിൽ കാട്ടാന ഇറങ്ങിയതറിഞ്ഞ് അവിടെ എത്തിയ സജീവ് റാവുത്തർ, സുഹൃത്ത് രാജേന്ദ്രൻ നായർ എന്നിവരെ കാട്ടാന ഓടിക്കുകയായിരുന്നു. സജീവ് റാവുത്തറിന്റെ ഇടതുകൈക്കും രാജേന്ദ്രൻ നായരുടെ കാൽമുട്ടിനും പരുക്കേറ്റു. രാജേന്ദ്രൻ നായരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും സജീവ് റാവുത്തറെ കോന്നിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കോന്നിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേര്‍ക്ക് പരുക്ക്
RECENT NEWS
Advertisment