കോന്നി : അച്ചൻകോവിൽ നദിയിലൂടെ കാട്ടാനകളുടെ ജഡങ്ങൾ ഒഴുകി വന്നു. ഒരു കൊമ്പൻ ആനയുടേയും രണ്ട് കുട്ടിയാനകളുടേയും ജഡമാണ് ഒഴുകി വന്നത്. കോന്നി കല്ലേലി ഭാഗത്ത് വെച്ചാണ് കൊമ്പനാനയുടെ ജഡം ഒഴുകി എത്തുന്നതായി ആദ്യം ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് തൊട്ടുപിന്നാലെ രണ്ട് കുട്ടിയാനകളുടെ ജഡവും ഒഴുകി എത്തുകയായിരുന്നു. കാട്ടാനക്കുട്ടിയുടെ ജഡം കോന്നി അരുവാപ്പുലത്ത് നദികരയിലുള്ള ഞാവനാൽ വനംവകുപ്പ് ചെക്പോസ്റ്റിന് സമീപത്ത് വെച്ച് വനപാലകരും കണ്ടതായി പറയുന്നു. നദി മുറിച്ച് കടക്കുന്നതിനിടയിൽ ആനകൾ അപകടത്തിൽ പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
കോന്നി അച്ചൻകോവിൽ നദിയിലൂടെ കാട്ടാനകളുടെ ജഡങ്ങൾ ഒഴുകുന്നു
RECENT NEWS
Advertisment