ത്രിപുരയില്‍ പരിശോധനക്ക്​ വിധേയമാക്കിയ 90 ശതമാനം സ്രവ സാമ്പിളുകളിലും ഡെല്‍റ്റ പ്ലസ്

For full experience, Download our mobile application:
Get it on Google Play

അഗര്‍ത്തല : ത്രിപുരയില്‍ പരിശോധനക്ക്​ വിധേയമാക്കിയ 90 ശതമാനം സ്രവ സാമ്പിളുകളിലും ഡെല്‍റ്റ പ്ലസ്​ വകഭേദം. 151 സാമ്പിളുകള്‍ പരിശോധനക്ക്​ വിധേയമാക്കിയതില്‍ 138 സാമ്പിളുകളിലും അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ പ്ലസ്​ വകഭേദം ക​ണ്ടെത്തിയതായി കോവിഡ്​ നോഡല്‍ ഒാഫിസര്‍ ഡോ. ദീപ്​ ദേബര്‍മ അറിയിച്ചു.

രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത്​ ആദ്യമായാണ്​ ഡെല്‍റ്റ പ്ലസ്​ വകഭേദം സ്​ഥിരീകരിക്കുന്നത്​. ത്രിപുരയില്‍നിന്ന്​ 151 സാമ്പിളുകള്‍ പശ്ചിമബംഗാളിലെ സര്‍ക്കാര്‍ ലബോറട്ടറിയിലേക്ക്​ അയച്ചിരുന്നു. ഇതില്‍ 138 കേസുകള്‍​ ഡെല്‍റ്റ പ്ലസും മറ്റുള്ളവ ഡെല്‍റ്റ, ആല്‍ഫ എന്നീ വകഭേദങ്ങളുമായിരുന്നു.

ത്രിപുരയില്‍ ഇതുവരെ 56,169 പേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 574 മരണവും റിപ്പോര്‍ട്ട്​ ചെയ്​തു. 5152 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളതെന്നും ആരോഗ്യവകുപ്പ്​ അറിയിച്ചിരുന്നു. അഞ്ചുശതമാനമാണ്​ കോവിഡ്​ പോസിറ്റിവിറ്റി നിരക്ക്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...