പാലക്കാട് : അട്ടപ്പാടിയില്‍ കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. അഗളി കള്ളമല ചിന്നപറമ്പ് മന്തംചോല മലവാരത്ത് പത്ത് വയസ് പ്രായമുള്ള കൊമ്പനെയാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആന ചരിഞ്ഞിട്ട് രണ്ടാഴ്ചയായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ചരിഞ്ഞ ആന അഴുകിയ നിലയിലായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ മരണകാരണം വ്യക്തമാകു എന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു.
അട്ടപ്പാടിയില്‍ കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment