കോന്നി : തണ്ണിത്തോട് റോഡിൽ പേരുവാലിയിൽ രാത്രികാലങ്ങളിൽ കാട്ടുപോത്തുകൾ ഇറങ്ങുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് വനത്തിൽ നിന്നും കല്ലാറിൽ വെള്ളംകുടിക്കാൻ എത്തിയ കാട്ടുപോത്തിൻ കൂട്ടത്തിന് മുന്നിൽ വാഹനയാത്രക്കാർ അകപ്പെട്ടത്. ഏകദേശം അരമണിക്കൂറിൽ അധികം പോത്തുകൾ പേരുവാലിയിൽ റോഡിൽ നിലയുറപ്പിച്ചിരുന്നു. പോത്തുകൾ കാട് കയറിയതിന് ശേഷമാണ് വാഹനങ്ങൾ കടന്നുപോയത്.
ഈ ഭാഗത്ത് വെളിച്ചക്കുറവുള്ളത് യാത്രക്കാരെ വലിക്കുന്നുണ്ട്. തണ്ണിത്തോട് റോഡിലെ വളവുകളിൽ ഇറങ്ങി നിൽക്കുന്ന കാട്ടാനയും കാട്ടുപോത്തും ഒക്കെ വളരെ അടുത്ത് എത്തിയതിന് ശേഷമാണ് കാണുവാൻ സാധിക്കുക. ഇത് അപകടങ്ങൾക്കും വഴിതെളിക്കും. മുൻപും പല തവണ യാത്രക്കാർ ഈ ഭാഗത്ത് കാട്ടുപോത്തിനും ആനക്കൂട്ടത്തിനും മുന്നിലും അകപ്പെട്ടിട്ടുണ്ട്. എലിമുള്ളുംപ്ലാക്കൽ വനഭാഗം മുതൽ തണ്ണിത്തോട് മൂഴി വരെയുള്ള ഭാഗത്താണ് മൃഗങ്ങളുടെ ശല്യം കൂടുതൽ. വേനൽ കാലമായാൽ പിന്നെ കല്ലാറ്റിൽ വെള്ളം കുടിക്കാൻ എത്തുന്ന വന്യ ജീവികളുടെ എണ്ണവും വർധിക്കുകയാണ്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]