Saturday, July 5, 2025 4:24 am

രാത്രിയിലും പകലും കാട്ടാനക്കൂട്ടം : തണ്ണിത്തോട് ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ജാഗ്രത നിർദ്ദേശം

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : വേനൽ കടുത്തതോടെ കോന്നി തണ്ണിത്തോട് റോഡ്‌ മുറിച്ചു കടന്ന് മുണ്ടോമുഴി ഭാഗത്ത് കല്ലാറിൽ പകലും രാത്രിയിലും കാട്ടാന കൂട്ടം എത്തുന്നത് കണക്കിലെടുത്ത് തണ്ണിത്തോട് സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഡിജിറ്റൽ സൈൻ ബോർഡ് സ്ഥാപിച്ചു. കാട്ടാനകൾ വെള്ളം കുടിക്കാനായി കല്ലാറിലേക്ക് പ്രവേശിക്കുന്ന പ്രധാന ആനത്താരകൾ മുണ്ടോമുഴി ഫോറസ്റ്റ് സ്റ്റേഷൻ മുതൽ ഇലവുങ്കൽ വരെയാണ്. വേനൽ കടുത്തതോടുകൂടി കാട്ടിനുള്ളിൽ വെള്ളം വറ്റിയതോടെ വന്യമൃഗങ്ങളുടെ ഏക ആശ്രയമാണ് കല്ലാറ്. ഇപ്പോൾ പകലും രാത്രിയും നിരവധി തവണ ആന റോഡ് ക്രോസ് ചെയ്ത് കല്ലാറിൽ എത്തുന്നുണ്ട്. നാളിതുവരെ അവ യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല എങ്കിലും യാത്രക്കാർ പെട്ടെന്ന് ആനയെ കണ്ട് പേടിക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഇത് ഒഴിവാക്കാനായി റാന്നി ഡി.എഫ്.ഓ കെ.ജയകുമാർ ശർമ്മയുടെ നിർദ്ദേശപ്രകാരമാണ് ഇവിടെ സൈൻ ബോർഡ് സ്ഥാപിച്ചത്.

ഉൾക്കാടുകളിലെ സ്വാഭാവിക നീരുറവകൾ കണ്ടെത്തി അവ സംരക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നു. ഇലവുങ്കല്‍ വനത്തിനുള്ളിൽ വന്യമൃഗങ്ങൾക്ക് വെള്ളം കുടിക്കുന്നതിനു വേണ്ടി ചെക്ക് ഡാം നിർമ്മിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. യന്ത്ര സഹായത്തോടുകൂടി സാധ്യമായ സ്ഥലങ്ങളിലെല്ലാം ഉൾക്കാടുകളിലെ ജലസ്രോതസ്സുകൾ വൃത്തിയാക്കാനും നടപടി സ്വീകരിച്ചു വരുന്നു. വേനൽക്കാലത്ത് വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത് തടയുന്നതിന് വേണ്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ തണ്ണിത്തോട്, മൺപിലാവ്, മേക്കണ്ണം, വില്ലുന്നിപ്പാറ, കൂത്താടിമൺ, വനസംരക്ഷണ സമിതികളുടെ നേതൃത്വത്തിൽ 14 കിലോമീറ്ററോളം ദൂരത്തില്‍ സോളാർ ഫെൻസിങ്ങുകൾ പ്രവർത്തനക്ഷമമാണ്. യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തി രാത്രികാലങ്ങളിൽ മുണ്ടോമൂഴി മുതൽ മൂഴി വരെ വന്യമൃഗങ്ങൾ റോഡ് ക്രോസ് ചെയ്യുന്ന മുൻനിർത്തി ജീവനക്കാർ രാത്രികാല പെട്രോളിംഗ് നടത്തുന്നുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...