പത്തനംതിട്ട : നേതാക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർക്കു പോലും കാട്ടുനീതിയാണ് സി.പി.എം നടപ്പാക്കുന്നതെന്ന് അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. കണ്ണൂർ എ ഡി.എം നവീൻ ബാബുവിന്റ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം അട്ടിമറിച്ച സംസ്ഥാന സർക്കാർ നടപടിയിലും ഇക്കാര്യത്തിലുള്ള സി.പി.എമ്മിന്റെ ഇരട്ടത്താപ്പിലും പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ മലയാലപ്പുഴയിൽ സംഘടിപ്പിച്ച സായാഹ്ന സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരമാണ് നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിൽ കുടുംബത്തോടുള്ള സി.പി.എം നിലപാടെന്ന് അദ്ദേഹം പറഞ്ഞു. നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷ നടത്തുന്ന നിയമപോരാട്ടം ആ കുടുംബത്തിന് വേണ്ടി മാത്രമല്ല. സത്യത്തിലും നീതിക്കും വേണ്ടിയാണ്. സിപിഎം വേട്ടയാടുന്ന നിരവധി കുടുംബങ്ങൾക്ക് ഈപോരാട്ടം ഊർജം നൽകുന്നതാണ്. നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം എന്ന് പറഞ്ഞ് പി.പി ദിവ്യക്ക് പിന്നിൽ അരയും തലയും മുറുക്കി നിൽക്കുന്ന സിപിഎമ്മിന്റെ വികൃതമായ കപട മുഖം കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നും മാത്യു കുഴൽനാടൻ പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു. മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ്, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡി.സി.സി ഭാരവാഹികളായ വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, എ.സുരേഷ്കുമാർ, എലിസബത്ത് അബു, എം.എസ് പ്രകാശ്, സജി കൊട്ടക്കാട്, ഹരികുമാർ പൂതങ്കര, റോജി പോൾ ഡാനിയേൽ, ബ്ലോക്ക് പ്രസിഡന്റ് ആർ. ദേവകുമാർ, ദീനാമ്മ റോയി, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, ഡി.സി.സി അംഗങ്ങളായ യോഹന്നാൻ ശങ്കരത്തിൽ, ജയിംസ് കീക്കരിക്കാട്ട്, വി. സി ഗോപിനാഥപിള്ള, സിനിലാൽ ആലു നിൽക്കുന്നതിൽ, സി.പി.സുധീഷ്, ബിന്ദു ജോർജ്ജ് ശ്രീകുമാർ ചെറിയത്ത്, പ്രമോദ് താന്നിമൂട്ടിൽ, മീരാൻ വടക്കുപുറം, ബെന്നി ഈട്ടിമൂട്ടിൽ വിത്സൺ തുണ്ടിയത്ത്, സണ്ണി ചള്ളക്കൽ, ബിജു മാത്യു, ബിജിലാൽ ആലുനില്ക്കുന്നതിൽ, മലയാലപ്പുഴ വിശ്വംഭരൻ, ആശാകുമാരി പെരുമ്പ്രാൽ എന്നിവർ പ്രസംഗിച്ചു.