വന്യജീവി ആക്രമണം ; മനുഷ്യ സുരക്ഷ ജില്ലാ മജിസ്ട്രേറ്റ്മാരുടെയും പോലീസിന്റെയും ഉത്തരവാദിത്തമാകണം – ജോസ് കെ മാണി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ഏതു നിമിഷവും വന്യജീവി ആക്രമണ സാധ്യതയുള്ള സംസ്ഥാനമായി കേരളം മാറിയെന്നും മനുഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അധികാരം ജില്ലാ മജിസ്ട്രേറ്റർമാർക്കും പോലീസിനും ഉടൻ കൈമാറണമെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. നേര്യമംഗലത്തെ ഇന്ദിര എന്ന വയോധിക 30 ദിവസങ്ങൾക്കുള്ളിൽ കാട്ടാനകൾ ചവിട്ടിക്കൊല്ലുന്ന അഞ്ചാമത്തെ ആളാണ്. നിലവിൽ വനാതിർത്തി പ്രദേശങ്ങളിലെ ജനവാസ മേഖലകളിൽ മനുഷ്യ സുരക്ഷ ഉറപ്പാക്കാൻ വനം വകുപ്പിന് കഴിയില്ല. വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കുവാനോ നടപടികളെടുക്കുവാനോ ആവശ്യമായ അംഗബലമോ സംവിധാനങ്ങളോ വനം വകുപ്പിനില്ല.

വനാതിർത്തി പ്രദേശങ്ങളിലെ ഫെൻസിങ് സംവിധാനങ്ങളോ വനംവകുപ്പിന്റെ പെട്രോളിഗുകളുംകൊണ്ട് മാത്രം ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ കഴിയില്ല. കാരണം കാട്ടിനുള്ളിൽ മൃഗങ്ങളുടെ സംഖ്യ ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. ഇവയെ ആകെ ഉൾക്കൊള്ളാൻ കേരളത്തിലെ വനങ്ങൾക്ക് കഴിയില്ല. ജനവാസ മേഖലകളിലെത്തുന്ന അപകടകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തിൽ എന്തുചെയ്യണമെന്ന തീരുമാനമെടുക്കാനുള്ള അധികാരം ജില്ലാ മജിസ്ട്രേറ്റ്മാർക്കും അത് നടപ്പാക്കാനുള്ള അധികാരം പോലീസിനും ഉടൻ കൈമാറുകയാണ് വേണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രിമാരുടെ പരിശീലനം ; കോഴിക്കോട് ഐ.ഐ.എം ഇന്ന് ക്യാമ്പസിൽ മാധ്യമങ്ങൾക്ക് വിലക്ക്

0
കോഴിക്കോട് : മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ദ്വിദിന പരിശീലന പരിപാടി നടക്കുന്ന കോഴിക്കോട്...

കയ്പമംഗലത്ത് ലോറിക്ക് പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടം : മരിച്ച എട്ടുപേരും വിദ്യാർത്ഥികൾ

0
കയ്പമംഗലം: തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ...

കേന്ദ്ര അവഗണന ; 11,000 കി.മീ. നാലുവരി റെയിൽപ്പാത പദ്ധതിയിൽ കേരളമില്ല

0
കോഴിക്കോട് : റെയിൽപ്പാത നാലുവരിയായി ഇരട്ടിപ്പിക്കുന്ന പദ്ധതിയിൽ കേരളമില്ല. രാജ്യത്തെ ഏറ്റവുംതിരക്കേറിയ...

പ്രൈമറി സ്കൂളിലെ 3 വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചു ; തല്ലിയത് മാർക്ക് കുറഞ്ഞതിന്

0
ബെംഗളൂരു: കർണാടകയിലെ ഷിമോഗ ജില്ലയിലെ സാഗര താലൂക്കിലുള്ള സർക്കാർ പ്രൈമറി സ്കൂളിലെ...