Wednesday, December 18, 2024 11:55 am

ഓണ്‍ലൈനായി ഭക്ഷണം വാങ്ങിയാല്‍ പോക്കറ്റ് കീറുമോ? നിരക്ക് കൂട്ടി ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്ഫോമുകള്‍

For full experience, Download our mobile application:
Get it on Google Play

ഭക്ഷണം പാകം ചെയ്യാന്‍ സമയമില്ലാത്തപ്പോഴും ഹോട്ടലില്‍ പോയി കഴിക്കാന്‍ അസൗകര്യമുള്ളപ്പോഴും മിക്കവരുടേയും ആശ്രയം ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ ആണ്. ഇതില്‍ തന്നെ പ്രധാനം സ്വിഗിയും സൊമാറ്റോയുമാണ്. ഈ രണ്ടു പ്ലാറ്റുഫോമുകളും ഫീസ് വര്‍ധിപ്പിച്ചിരിക്കുകയാണ്. 5 രൂപയില്‍ നിന്നും 6 രൂപയായാണ് പ്ലാറ്റ്ഫോം ഫീസ് ഇരു കമ്പനികളും വര്‍ധിപ്പിച്ചിരിക്കുന്നത്. 20 ശതമാനമാണ് വര്‍ധന. ആദ്യ ഘട്ടത്തില്‍ ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലാണ് നിരക്ക് കൂട്ടിയിരിക്കുന്നത്. അധികം വൈകാതെ മറ്റു നഗരങ്ങളിലും പുതിയ പ്ലാറ്റ്ഫോം ഫീസ് നിലവില്‍ വരും. ഡെലിവറി ഫീസ്, ജിഎസ്ടി, റെസ്റ്റോറന്‍റ് ചാര്‍ജ്, ഹാന്‍റ്ലിംഗ് ചാര്‍ജ് എന്നിവയ്ക്ക് പുറമേയുള്ള നിരക്കാണ് പ്ലാറ്റ്ഫോം ഫീസ്. വരുമാനം വര്‍ധിപ്പിക്കാനും ഉയർന്ന പ്രവർത്തന ചെലവ് കൈകാര്യം ചെയ്യുന്നതിനുമാണ് ഫീസ് കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് 25 ശതമാനം കൂട്ടി 5 രൂപയാക്കിയത്. സൊമാറ്റോ തന്നെയാണ് ആദ്യമായി പ്ലാറ്റ്ഫോം ഫീസ് എന്ന സംവിധാനം ആദ്യമായി ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഇത് വെറും 2 രൂപ മാത്രമായിരുന്നു.

സൊമാറ്റോ വഴി പ്രതിദിനം 22 മുതൽ 25 ലക്ഷം വരെ ഓർഡറുകൾ ഡെലിവറി ചെയ്യപ്പെടുന്നുണ്ട്, നിരക്ക് കൂട്ടിയതോടെ സൊമാറ്റോയ്ക്ക് ഏകദേശം 25 ലക്ഷം രൂപ അധിക ലാഭം നേടാനാകും. പ്ലാറ്റ്‌ഫോം ഫീസ് വർദ്ധന മൂലം പ്രതിദിനം 1.25-1.5 കോടി രൂപ വരുമാനവും കമ്പനി പ്രതീക്ഷിക്കുന്നു. സൊമാറ്റോയുടെ ബ്ലിങ്കിറ്റിനും സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ടിനും ‘ഹാൻഡ്‌ലിംഗ് ചാർജുകൾ’ എന്ന് വിളിക്കപ്പെടുന്ന പ്ലാറ്റ്‌ഫോം ചെലവുകൾ ഉണ്ട്. ബെംഗളൂരുവിൽ, ബ്ലിങ്കിറ്റ് ഒരു ഓർഡറിന് 4 രൂപയും ഇൻസ്റ്റാമാർട്ട് ഒരു ഓർഡറിന് 5 രൂപയും ഈടാക്കുന്നു. ഡൽഹിയിൽ ബ്ലിങ്കിറ്റ് 16 രൂപ ഈടാക്കുമ്പോൾ ഇൻസ്റ്റാമാർട്ട് ഈടാക്കുന്നത് 5 രൂപ മാത്രമാണ്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ആര്‍ അശ്വിന്‍

0
ബ്രിസ്‌ബേന്‍ :  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെയാണ് അപ്രതീക്ഷിത പ്രഖ്യാപനം. അന്താരാഷ്ട്ര ക്രിക്കറ്റില്‍...

എന്‍ സി പി മന്ത്രി മാറ്റത്തെ കുറിച്ച് ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്ന് തോമസ് കെ...

0
തി​രു​വ​ന​ന്ത​പു​രം : എന്‍ സി പി മന്ത്രി മാറ്റത്തെ കുറിച്ച് ദേശീയ...

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നാല് ദിവസത്തിന് ശേഷമാണു...

എം എം ലോറൻസിൻ്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ട് നൽകണമെന്ന ഹർജി തള്ളി ഹൈക്കോടതി

0
കൊച്ചി : എം എം ലോറൻസിൻ്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ട്...