Sunday, June 23, 2024 10:42 am

വയനാട്ടിലേക്ക് ചുരമില്ലാത്ത റോഡിനായി പ്രവർത്തിക്കും : നിയുക്തമന്ത്രി ഒ.ആർ കേളു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വയനാട്ടിലേക്ക് ചുരമില്ലാത്ത റോഡിനായി പ്രവർത്തിക്കുമെന്ന് നിയുക്തമന്ത്രി ഒ.ആർ.കേളു.വയനാട്ടിൽ സങ്കീർണമായ പ്രശ്നങ്ങളുണ്ട്. വയനാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഒ.ആര്‍ കേളു മീഡിയവണിനോട് പറഞ്ഞു. ‘വയനാട്ടിൽ കാലാനുസൃതമായി നിരവധി വികസനം വന്നിട്ടുണ്ട്. വന്യമൃഗശല്യവും ചുരമില്ലാത്ത റോഡില്ലാത്തതും രാത്രികാല നിരോധനവുമടക്കം നിരവധി സങ്കീർണമായ പ്രശ്‌നങ്ങളുണ്ട്. ഇക്കാര്യത്തിൽ നന്നായി ഇടപെട്ട് എന്തെങ്കിലും ചെയ്യണമെന്നുണ്ട്. ആദിവാസികൾക്ക് വേണ്ടി ഒട്ടേറെ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തിയ സർക്കാരാണിത്. ആദിവാസി വിഭാഗത്തെ കാർഷിക മേഖലയിൽ തന്നെ തളച്ചിടാൻ സർക്കാർ തയ്യാറല്ല. കാലഘട്ടത്തിനനുസരിച്ച് അവരെ പൊതുസമൂഹത്തോടൊപ്പം ഉയർത്തിവിടാനുള്ള ദീർഘവീക്ഷത്തോട് കൂടിയാണ് സർക്കാർ ഈ വിഭാഗത്തെ കാണുന്നത്’. അദ്ദേഹം പറഞ്ഞു.

‘വയനാട്ടിൽ കാലാനുസൃതമായി നിരവധി വികസനം വന്നിട്ടുണ്ട്. വന്യമൃഗശല്യവും ചുരമില്ലാത്ത റോഡില്ലാത്തതും രാത്രികാല നിരോധനവുമടക്കം നിരവധി സങ്കീർണമായ പ്രശ്‌നങ്ങളുണ്ട്. ഇക്കാര്യത്തിൽ നന്നായി ഇടപെട്ട് എന്തെങ്കിലും ചെയ്യണമെന്നുണ്ട്. ആദിവാസികൾക്ക് വേണ്ടി ഒട്ടേറെ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തിയ സർക്കാരാണിത്. ആദിവാസി വിഭാഗത്തെ കാർഷിക മേഖലയിൽ തന്നെ തളച്ചിടാൻ സർക്കാർ തയ്യാറല്ല. കാലഘട്ടത്തിനനുസരിച്ച് അവരെ പൊതുസമൂഹത്തോടൊപ്പം ഉയർത്തിവിടാനുള്ള ദീർഘവീക്ഷത്തോട് കൂടിയാണ് സർക്കാർ ഈ വിഭാഗത്തെ കാണുന്നത്’. അദ്ദേഹം പറഞ്ഞു. മാനന്തവാടി എം.എൽ.എയായ ഒ.ആർ കേളു ഇന്ന് വൈകിട്ടാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. വൈകിട്ട് നാലുമണിക്ക് രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. പട്ടികജാതി, പട്ടികവർഗ ക്ഷേമമാണ് ഒ.ആർ കേളുവിന് നൽകിയിരിക്കുന്ന വകുപ്പുകൾ.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ​ഴ​കു​ളം ഗ​വ.എൽപി സ്​കൂളിൽ വാ​യ​ന​വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വാ​യ​ന​ദി​നം ആ​ച​രിച്ചു

0
അടൂര്‍ : പ​ഴ​കു​ളം ഗ​വ.എൽപി സ്​കൂളിൽ വാ​യ​ന​വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വാ​യ​ന​ദി​നം ആ​ച​രിച്ചു. എസ്.എം.സി...

കെജ്‌രിവാളിന്റെ ശരീരഭാരം കുറയുന്നു ; ”പറാത്തയും പൂരിയും”ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ നിർദേശമുണ്ടെന്ന് എ.എ.പി

0
ന്യൂഡല്‍ഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് ശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റ...

പ്ലസ് വൺ സീറ്റ് പ്രതിസന്ധി : എസ്.എഫ്.ഐ നാളെ മുതൽ സമരം തുടങ്ങും

0
തിരുവനന്തപുരം : പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ എസ്.എഫ്.ഐ നാളെ മുതൽ...

പടുതോട് അയ്യപ്പക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിസാന്ദ്രമായി

0
മല്ലപ്പള്ളി: പടുതോട് അയ്യപ്പക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിസാന്ദ്രമായി. അമ്പലപ്പുഴ പുതുമന ദാമോദരൻ...