വയനാട്ടിലേക്ക് ചുരമില്ലാത്ത റോഡിനായി പ്രവർത്തിക്കും : നിയുക്തമന്ത്രി ഒ.ആർ കേളു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വയനാട്ടിലേക്ക് ചുരമില്ലാത്ത റോഡിനായി പ്രവർത്തിക്കുമെന്ന് നിയുക്തമന്ത്രി ഒ.ആർ.കേളു.വയനാട്ടിൽ സങ്കീർണമായ പ്രശ്നങ്ങളുണ്ട്. വയനാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഒ.ആര്‍ കേളു മീഡിയവണിനോട് പറഞ്ഞു. ‘വയനാട്ടിൽ കാലാനുസൃതമായി നിരവധി വികസനം വന്നിട്ടുണ്ട്. വന്യമൃഗശല്യവും ചുരമില്ലാത്ത റോഡില്ലാത്തതും രാത്രികാല നിരോധനവുമടക്കം നിരവധി സങ്കീർണമായ പ്രശ്‌നങ്ങളുണ്ട്. ഇക്കാര്യത്തിൽ നന്നായി ഇടപെട്ട് എന്തെങ്കിലും ചെയ്യണമെന്നുണ്ട്. ആദിവാസികൾക്ക് വേണ്ടി ഒട്ടേറെ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തിയ സർക്കാരാണിത്. ആദിവാസി വിഭാഗത്തെ കാർഷിക മേഖലയിൽ തന്നെ തളച്ചിടാൻ സർക്കാർ തയ്യാറല്ല. കാലഘട്ടത്തിനനുസരിച്ച് അവരെ പൊതുസമൂഹത്തോടൊപ്പം ഉയർത്തിവിടാനുള്ള ദീർഘവീക്ഷത്തോട് കൂടിയാണ് സർക്കാർ ഈ വിഭാഗത്തെ കാണുന്നത്’. അദ്ദേഹം പറഞ്ഞു.

‘വയനാട്ടിൽ കാലാനുസൃതമായി നിരവധി വികസനം വന്നിട്ടുണ്ട്. വന്യമൃഗശല്യവും ചുരമില്ലാത്ത റോഡില്ലാത്തതും രാത്രികാല നിരോധനവുമടക്കം നിരവധി സങ്കീർണമായ പ്രശ്‌നങ്ങളുണ്ട്. ഇക്കാര്യത്തിൽ നന്നായി ഇടപെട്ട് എന്തെങ്കിലും ചെയ്യണമെന്നുണ്ട്. ആദിവാസികൾക്ക് വേണ്ടി ഒട്ടേറെ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തിയ സർക്കാരാണിത്. ആദിവാസി വിഭാഗത്തെ കാർഷിക മേഖലയിൽ തന്നെ തളച്ചിടാൻ സർക്കാർ തയ്യാറല്ല. കാലഘട്ടത്തിനനുസരിച്ച് അവരെ പൊതുസമൂഹത്തോടൊപ്പം ഉയർത്തിവിടാനുള്ള ദീർഘവീക്ഷത്തോട് കൂടിയാണ് സർക്കാർ ഈ വിഭാഗത്തെ കാണുന്നത്’. അദ്ദേഹം പറഞ്ഞു. മാനന്തവാടി എം.എൽ.എയായ ഒ.ആർ കേളു ഇന്ന് വൈകിട്ടാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. വൈകിട്ട് നാലുമണിക്ക് രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. പട്ടികജാതി, പട്ടികവർഗ ക്ഷേമമാണ് ഒ.ആർ കേളുവിന് നൽകിയിരിക്കുന്ന വകുപ്പുകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...